എംപി ഫണ്ട് ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തികള്‍ക്കായി ചെലവഴിച്ച എംപിമാരില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് അനുവദിച്ച 24.03 കോടി രൂപയില്‍ 14.74 കോടി യാണ് അദ്ദേഹം വിനിയോഗിച്ചത്. ചാലക്കുടി മണ്ഡലത്തില്‍ അദ്ദേഹത്തിന് ജനപ്രീതി വര്‍ധിക്കാനും ഇത് കാരണമായി.
എംപിയായപ്പോള്‍ പാര്‍ട്ടിക്ക് നാല് വോട്ട് പിടിക്കാനല്ല ശ്രമിച്ചതെന്നും അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാമോഗ്രാം എന്ന ട്രീറ്റ്മെന്റ് ചെയ്യണമെങ്കില്‍ 2000 രൂപയെങ്കിലും വേണ്ടിവരുമെന്നും അതിനാല്‍ അങ്കമാലി, ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്.
2019 ല്‍ രണ്ടാം അങ്കത്തിന് ഇറങ്ങിയെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി ബെന്നി ബെഹനാനോട് ആയിരുന്നു തോല്‍വി. രാഷ്ട്രീയത്തില്‍ സജീവം ആയിരുന്നപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഒരു ആവേശത്തിന് ഇടതുപക്ഷക്കാരന് ആയെന്നും അത് വലിയ തെറ്റായിരുന്നു, പശ്ചാത്താപം ഉണ്ടെന്നുമായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇന്നസെന്റിന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു. ‘എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാന്‍ വളര്‍ന്നതും ജീവിച്ചതും. മരണം വരെ അതില്‍ മാറ്റമില്ല’, ഇന്നസെന്റിന്റെ വാക്കുകള്‍.
2013 ലാണ് തൊണ്ടയ്ക്ക് അര്‍ബുദ രോഗം ബാധിച്ച് ഇന്നസെന്റ് ചികിത്സ തേടിയത്. അക്കാലത്തെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചിരിക്കു പിന്നില്‍’ എന്നൊരു ആത്മകഥയും അദ്ദേഹം പ്രസിദ്ധീകരിച്ചു. ഞാന്‍ ഇന്നസെന്റ് (സ്മരണകള്‍), മഴക്കണ്ണാടി (ചെറുകഥാ സമാഹാരം) എന്നിങ്ങനെ പത്തോളം പുസ്തകങ്ങളും ഇന്നസെന്റിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരത്തിന്റെ അന്ത്യം. 75 വയസായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
Read Latest Kerala News and Malayalam News