കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്നസെന്റ് പറഞ്ഞതായി 2021 മാർച്ചിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയുണ്ടായി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയായിരുന്നു ഇത്. ‘കോൺഗ്രസിന്റെ തിരിച്ചുവരവ് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്ന് ഇന്നസെന്റ്. എന്റെ ചില പരസ്യങ്ങൾ തെറ്റിപ്പോയി എന്ന് തോന്നുന്നു’ എന്ന് ഇന്നസെന്റ് പറഞ്ഞെന്ന രീതിയിലായിരുന്നു പോസ്റ്റർ പ്രചരിച്ചത്. ഇതിനെതിരെ രൂക്ഷമായി ഭാഷയിലാണ് താരം മറുപടി നൽകിയത്.
ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം
അധ്യാപികയെ കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ
“ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോൺഗ്രസ് തിരിച്ചു വരണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണം. എന്റെ പിതാവിലൂടെ എന്നിലേക്ക് പകർന്നതാണ് എന്റെ രാഷ്ട്രീയം. കരുതലിന്റേയും വികസനത്തിന്റേയും തുടർ ഭരണം ഉണ്ടാവണമെന്ന കേരളത്തിന്റെ പൊതുവികാരമാണ് എനിക്കും. അതില്ലാതാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത് മാന്യതയേയല്ല” എന്നായിരുന്നു അന്ന് ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
കഴിഞ്ഞവർഷമായിരുന്നു ഇന്നസെന്റിന്റെ പേരിൽ മറ്റൊരു വ്യാജ പ്രചാരണം സോഷ്യൽ മീഡിയയിൽ നടന്നത്. ഒരാവേശത്തിൽ ഇടതുപക്ഷക്കാരനായിപ്പോയെന്നും അത് വലിയ തെറ്റായിപ്പോയെന്നും നൂറുവട്ടം പശ്ചാത്താപിക്കുന്നെന്നും ഇന്നസെന്റ് പറഞ്ഞെന്നായിരുന്നു പ്രചരിച്ച പോസ്റ്റിൽ ഉണ്ടായിരുന്നത്. ഈ പ്രചാരണത്തെ തള്ളിയ ഇന്നസെന്റ് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്നാണ് മറുപടി നൽകിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാരണം പിണറായി വിജയൻ, ഇന്നസെൻ്റ് അന്ന് വെളിപ്പെടുത്തിയത്
“എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്” എന്നായിരുന്നു വാക്കുകൾ.