Also Read: ലോകകപ്പിന് ശേഷവും ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക്; രണ്ട് മാസത്തിനുള്ളില്‍ എത്തിയത് 7.3 ലക്ഷം പേര്
രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളും തൊഴിലുകളും വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. വിദേശ തൊഴിലാളികളുടെ സഹയാത്രികരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രാജ്യത്ത് ജോലി അനുവദിക്കുന്ന നയം നടപ്പാക്കുന്നതിന്റെ വരുംവരായ്കകളെ കുറിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഉന്നത അധികാരികള്‍ ഇതിന് അംഗീകാരം നല്‍കിയത്.
Also Read: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആണോ യാത്ര; 995 ദിര്‍ഹം മാത്രം; വേനല്‍ക്കാല ഓഫറുമായി ഇത്തിഹാദ്
നിലവിലെ ജോലി ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റിന് ബദലായിട്ടായിരിക്കും പ്രവാസി ജീവനക്കാരുടെ ആശ്രിതരെ ജോലിക്ക് നിയമിക്കുക. അത് നിതാഖത്ത് സൗദിവല്‍ക്കരണ പ്രോഗ്രാമിന്റെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗവണ്മെന്റിന്റെ ആവശ്യകതകള്‍ക്കനുസൃതമായി രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന യോഗ്യതാ പരീക്ഷകളില്‍ വിജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.
Read Latest Gulf News and Malayalam News
നടി കോടതിയിലെത്തിയില്ലെങ്കിൽ അറസ്റ്റ് | Yashika Anand | Court