മുന്‍ വര്‍ഷത്തെ ഇതേകാലയളവിലെ സന്ദര്‍ശകരെക്കാള്‍ ഏകദേശം 350 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന സന്ദര്‍ശക പ്രവാഹമാണിതെന്നും ആഗോള ടൂറിസം ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാപനം ലോകകപ്പോടെ കുതിച്ചുയര്‍ന്നുവെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഖത്തര്‍ ടൂറിസം അധികൃതര്‍ അഭിപ്രായപ്പെട്ടു.
വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 340,000 അന്തര്‍ദേശീയ സന്ദര്‍ശകരെത്തി. 295 ശതമാനം വര്‍ധനവാണിത്. ഫെബ്രുവരിയില്‍ 389,000 സന്ദര്‍ശകരെത്തി. ഇത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയേക്കാള്‍ 406 ശതമാനമാണ്. ഫിഫ ലോകകപ്പ് 2022 നടന്ന രണ്ട് മാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഖത്തറിലേക്ക് ഏറ്റവുമധികം അന്താരാഷ്ട്ര സന്ദര്‍ശകര്‍ എത്തിയ മാസം ഇക്കഴിഞ്ഞ ഫെബ്രുവരിയാണെന്നും ഖത്തര്‍ ടൂറിസം അറിയിച്ചു.
Also Read: 10,000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 75% വരെ വിലക്കുറിവ്; ഓഫറുകളുടെ റമദാന് നൈറ്റ്സുമായി ഷാര്‍ജ
ഉയര്‍ന്ന സുരക്ഷാ റെക്കോര്‍ഡ്, തടസ്സമില്ലാത്ത പൊതുഗതാഗതം, പ്രാകൃതി സുന്ദരവും പുരാതനവുമായ ബീച്ചുകള്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവയാല്‍ ഒരു മുന്‍നിര ടൂറിസം കേന്ദ്രമായി മാറാന്‍ ഖത്തറിന് സാധിച്ചു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ രാജ്യത്തിന്റെ തനതായ പാരമ്പര്യവും അതിനോട് ചേര്‍ന്നു നില്ക്കുന്ന ആധുനികതയും അനുഭവിക്കാന്‍ ഖത്തറിലേക്ക് ഒഴുകുന്നത് തുടരുകയാണെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
ആഗോള ടൂറിസ്റ്റുകളെ ആകര്ഷിക്കു്നനതിനായി ഖത്തര്‍ ടൂറിസം ഒരുക്കിയ ‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്നിന്റെ ഭാഗമായി ഓഫര്‍ ചെയ്യുന്ന വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ കൂടുതല്‍ സന്ദര്‍ശകര്‍ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഗോള സംഗീതജ്ഞരുടെ ബാന്‍ഡുകള്‍, കലാ സാംസ്ക്കാരിക പരിപാടികള്‍, ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് തുടങ്ങിയ പരിപാടികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയത്.
Also Read: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആണോ യാത്ര; 995 ദിര്‍ഹം മാത്രം; വേനല്‍ക്കാല ഓഫറുമായി ഇത്തിഹാദ്
പ്രതിവര്‍ഷം 60 മുതല്‍ 70 ലക്ഷം വരെ സന്ദര്‍ശകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുക, ഈ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച 2030 തന്ത്രം കൈവരിക്കുന്നതില്‍ ഞങ്ങള്‍ നേടിയ പുരോഗതി ആശാവഹമാണെന്ന് ഖത്തര്‍ ടൂറിസം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ബെര്‍ത്തോള്‍ഡ് ട്രെന്‍കെല്‍ പറഞ്ഞു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 12 ശതമാനവും വരുന്നത് ടൂറിസത്തില്‍ നിന്നാണെന്നത് ഏറെ അഭിമാനകരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഫീല്‍ വിന്റര്‍ ഇന്‍ ഖത്തര്‍’ കാമ്പെയ്ന്റെയും ലോകമെമ്പാടുമുള്ള കുടുംബങ്ങള്‍ക്കായി ഒരുക്കിയ ‘ഫീല്‍ മോര്’ ബ്രാന്‍ഡ് പ്ലാറ്റ്ഫോമിന്റെയും വിജയത്തിന്റെ തെളിവാണിത്. ഞങ്ങളുടെ സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ അനുഭവങ്ങള്‍ നല്‍കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ വികസനം കൊണ്ടുവരുന്നതിനും ഇത് തങ്ങള്‍ക്ക് ആവേശം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി രണ്ടാം പകുതിയില്‍ കുവൈറ്റ് ദേശീയ ദിനവും സൗദി സ്ഥാപക ദിനവും ആഘോഷിച്ചത് ഇരു രാജ്യങ്ങളില്‍ നിന്നും എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവിന് കാരണമായി. പ്രത്യേകിച്ചും, സൗദി അറേബ്യയില്‍ നിന്ന് 86,000 പേരും കുവൈറ്റില്‍ നിന്ന് 20,000 പേരുമാണ് ഈ രണ്ട് മാസങ്ങളില്‍ എത്തിയത്. ഫെബ്രുവരിയില്‍ രാജ്യത്തെത്തിയവരില്‍ ജിസിസിയില്‍ നിന്നുള്ളവരില്‍ 73 ശതമാനവും അന്താരാഷ്ട്ര സന്ദര്‍ശകര്‍ 27 ശതമാനവുമാണ്. വരും മാസങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Read Latest Gulf News and Malayalam News
മത്സരിക്കാനുള്ള കാരണക്കാരനെ വെളിപെടുത്തിയ ഇന്നസെന്റ്… |Lok Sabha Elections| Innocent|