Sumayya P | Samayam Malayalam | Updated: 27 Mar 2023, 3:24 pm
കഴിഞ്ഞ ദിവസം നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
തങ്ങളുടെ ഫോണ്‍ സംഭാഷണത്തിന്റെ തുടക്കത്തില്‍, ചൈനയില്‍ ഒപ്പുവച്ച ത്രികക്ഷി കരാറില്‍ പറയുന്ന വിവിധ വിഷയങ്ങളെ കുറിച്ച് മന്ത്രിമാര്‍ ചര്‍ച്ച ചെയ്തതായി വാര്‍ത്താ ഏജന്‍സി അറിയിച്ചു. 2016ല്‍ വിച്ഛേദിച്ച നയതന്ത്രബന്ധം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യയും ഇറാനും മാര്‍ച്ച് 10 ന് ബെയ്ജിംഗില്‍ വച്ച് സൗദി സഹമന്ത്രിയും ക്യാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മുസായ്ദ് അല്‍ ഐബാനും ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനിയും ഒപ്പുവച്ച അനുരഞ്ജന കരാറില്‍ പ്രഖ്യാപിച്ചിരുന്നു.
Also Read: അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് ആണോ യാത്ര; 995 ദിര്‍ഹം മാത്രം; വേനല്‍ക്കാല ഓഫറുമായി ഇത്തിഹാദ്
ചൈനയുടെ മധ്യസ്ഥതയിലായിരുന്നു അകന്നു നില്‍ക്കുകയായിരുന്ന ഇരു രാജ്യങ്ങളിലും പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്. രണ്ട് മാസത്തിനുള്ളില്‍ അവരുടെ എംബസികളും മിഷനുകളും വീണ്ടും തുറക്കാനുള്ള കരാറും കരാറില്‍ ഉള്‍പ്പെടുന്നു. ഇവ നടപ്പില്‍ വരുത്തുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനു വേണ്ടിയാണ് വിദേശകാര്യമന്ത്രിമാര്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തുന്നത്.
Read Latest Gulf News and Malayalam News
ഇന്നസെന്റിനെ കുറിച്ച് ഒൻപതാം ക്ലാസ്സുകാരൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക