മോദി പരാമർശത്തെ തുടർന്നെടുത്ത കേസിൽ സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്. ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിൻ്റെ എട്ടാം വകുപ്പു പ്രകാരവുമായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി. രാഹുലിനെതിരായ നടപടിക്കെതിരെ കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രതിഷേധം തുടരുകയാണ്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയും അദാനി വിഷയവും ഉയർത്തി പ്രതിപക്ഷം ഇന്ന് പാർലമെൻ്റിനു അകത്തും പുറത്തും പ്രതിഷേധിച്ചു.
ഇന്നസെന്റിനെ കുറിച്ച് ഒൻപതാം ക്ലാസ്സുകാരൻ
പ്രതിപക്ഷ ബഹളത്തെ തുടർന്നു രാജ്യസഭ രണ്ടു മണി വരെയും ലോക്സഭ നാലു മണി വരെയും സ്പീക്കർ പിരിച്ചുവിട്ടു. കറുത്ത വസ്ത്രം ധരിച്ചാണ് പ്രതിപക്ഷ പാർട്ടി എംപിമാർ പാർലമെന്റിൽ എത്തിയത്. പാർലമെൻ്റിൽനിന്നു പുറത്തിറങ്ങിയ എംപിമാർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. കറുപ്പ് ധരിച്ചെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരും കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായത് അപ്രതീക്ഷിത നീക്കമായി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ നടന്ന പ്രതിപക്ഷ സ്ട്രാറ്റജി യോഗത്തിൽ എഎപി, തൃണമൂൽ, ബിആർഎസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. തുടർന്നു, പ്രതിപക്ഷ ഐക്യം വിളിച്ചോതി വിജയ് ചൗക്കിലേക്ക് മാർച്ചും നടത്തി. അതിനിടെ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് പാർലമെൻ്റിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചു. ഞായറാഴ്ച ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ കോൺഗ്രസ് സത്യഗ്രഹ സമരം നടത്തിയിരുന്നു.
Read Latest National News and Malayalam News