Authored by Karthik KK | Samayam Malayalam | Updated: 27 Mar 2023, 5:08 pm
ആഢംബര ജീവിതം നയിക്കുന്നതിനാണ് താൻ മോഷണം നടത്തിയതെന്ന് യുവതി സമ്മതിച്ചു. അടച്ചിട്ട വീട്ടിൽ കടന്നു കയറിയാണ് യുവതി മോഷണം നടത്തിയത്.
ഹൈലൈറ്റ്:
- യുവതിയുടെ വീട്ടിലെ ഫ്രിഡ്ജിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്
- തന്റെ ചിത്രം പുറത്തുവിടരുതെന്ന് അപേക്ഷിച്ച് യുവതി
- യുവതിയെ റിമാൻഡ് ചെയ്തു
അതേസമയം, തന്റെ ചിത്രം മാധ്യമങ്ങൾക്ക് നൽകരുതെന്ന് അനീഷ കുമാരി ആവശ്യപ്പെട്ടതായാണ് പോലീസ് പറയുന്നത്. തന്റെ ചിത്രം പുറത്തുവിട്ടാൽ തന്റെ പ്രശസ്തിക്ക് കോട്ടം തട്ടുമെന്നും ആരാധകർക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാകുമെന്നും യുവതി പറഞ്ഞു.
മത്സരിക്കാനുള്ള കാരണക്കാരനെ വെളിപെടുത്തിയ ഇന്നസെന്റ്… |Lok Sabha Elections| Innocent|
കഴിഞ്ഞയാഴ്ച ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധനഗറിലുള്ള പൂട്ടിക്കിടക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് മൂന്ന് പവൻ സ്വർണ്ണവും 10000 രൂപയും യുവതി മോഷ്ടിച്ചത്. വീട്ടുടമ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം ശ്രദ്ധിക്കുന്നത്. തുടർന്ന് വീട്ടുകാർ പീർക്കൻകരനായി പോലീസിൽ പരാതി നൽകുകയായിരുന്നു.
രാഹുലിനെതിരായ വിജ്ഞാപനം കീറിയെറിഞ്ഞ് ഹൈബിയും പ്രതാപനും; നടപടിക്ക് സാധ്യത
വീടിനു സമീപത്തെ മുപ്പതിൽ അധികം സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നാണ് മോഷണം നടത്തിയത് ഒരു യുവതിയാണെന്ന കാര്യം വ്യക്തമായത്. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലാണ് യുവതി മോഷണത്തിനെത്തിയത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിൽ യുവതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ യുവതിയുടെ വീട്ടിലെ ഫ്രഡ്ജിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക