വളരെ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നവര്ക്കും അതുപോലെ, മുടി കൊഴിച്ചില്‍ മാറ്റാനും ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലം മുടി നരയ്ക്കുന്നത് മാറ്റി എടുക്കാനും കര്പ്പൂരത്തിന് കഴിവുണ്ട്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് ധൈര്യമായി മുടി കറുപ്പിക്കാന്‍ കര്‍പ്പൂരം ഉപയോഗിക്കാവുന്നതാണ്.
മുടി നരയ്ക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ ഇവ
മുടി വളരെ വേഗത്തില്‍ നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പോഷകക്കുറവ്. മുടിയ്ക്ക് നല്ലനിറവും കരുത്തും ലഭിക്കണമെങ്കില്‍ വേണ്ട പോഷകങ്ങളും ലഭിക്കണം. അതുപോലെ നമ്മള് കഴിക്കുന്ന ആഹാരങ്ങളും മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
അമിതമായി ഉപ്പ്, പഞ്ചസ്സാര, വറുത്തതും പൊരിച്ചതും, പ്രോസസ്സ്ഡ്ഫുഡ്സ് എന്നിവയെല്ലാം അമിതമായി കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ഇത് വേഗത്തില്‍ നരയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു.
ഇത് മാത്രമല്ല, മുടിയില്‍ അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് മുടിയുടെ നിറം കളയാന്‍ കാരണമാകുന്നു. ഇത് മുടി നരയ്ക്കുന്നതിലേയ്ക്കും മുടിയുടെ ടെക്സ്വച്വര് കളയുന്നതിനും കാരണമാകുന്നുണ്ട്. ആഹാരങ്ങള്‍ മാത്രമല്ല, അമിതമായി പുക വലിക്കുന്നതും മാനസികസമ്മര്‍ദ്ദവും ഉറക്കക്കുറവും പാരമ്പര്യവുമെല്ലാം തന്നെ മുടി നരയ്ക്കാന്‍ ഒരു പ്രധാന കാരണമാണ്.
കര്‍പ്പൂരം ഉപയോഗിക്കാം
ചില പഠനങ്ങള്‍ പ്രകാരം കര്പ്പൂരത്തിന് മുടിയുടെ നരമാറ്റി എടുക്കാന്‍ ശേഷിയുണ്ടെന്ന് പറയുന്നു. ചൈനീസ്, ഇന്ത്യന്‍ ആയുര്‍വേദത്തിലുമെല്ലാം പണ്ടുകാലം മുതല്‍ കേശസംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ഒറു ചേരുവയാണ് കര്‍പ്പൂരം.
കര്‍പ്പൂരം തലയില്‍ തേച്ച് അത് താരന് അകറ്റുന്നതിനും അതുപോലെ, രക്തോട്ടം വര്‍ദ്ധിപ്പിച്ച് മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട്.
തലയിലെ പേനും ഈരും ഇല്ലാതാക്കുന്നതിനും അതുപോലെ, മുടി കൊഴിച്ചില്‍ അകറ്റി മുടി നല്ല ഉള്ളോടെ വളരുന്നതിനും കര്‍പ്പൂരം നല്ലത് തന്നെ. മുടിയെ നല്ലപോലെ സ്മൂത്താക്കി എടുക്കുന്നതിനും കര്‍പ്പൂരം ഉപയോഗിക്കാവുന്നതാണ്.
എങ്ങിനെ ഉപയോഗിക്കാം
മുടി നരയ്ക്കുന്നത് തടയാന്‍ കര്‍പ്പൂരം ഉപയോഗിക്കുന്നതിനും ചില രീതികളുണ്. ഇതിനായി നല്ല ഉരുക്ക് വെളിച്ചെണ്ണയും ചെമ്പരത്തിപ്പൂവും അതുപോലെ കര്‍പ്പൂരവുമാണ് ആവശ്യമായി വരുന്നത്. ചെമ്പരത്തി നല്ല ഫ്രെഷ് കിട്ടുകയാണെങ്കില്‍ അതാണ് ഏറ്റവും നല്ലത്.
അടുപ്പില്‍ നല്ല ചുവട് കട്ടിയുള്ള ഒരു പാത്രം വെക്കുക. ഇതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടാക്കണം. നന്നായി ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് ചെമ്പരത്തി പൂവ് ഇടണം. ചെമ്പരത്തിപ്പൂവ് ചേര്‍ത്തതിന് ശേഷം കുറച്ച് നേരം ചൂടാക്കി എടുക്കണം.
ഇത് നന്നായി ചൂടായി വന്നതിന് ശേഷം തീ അണയ്ക്കുക. അതിന് ശേഷം കര്‍പ്പൂരം പൊടിച്ചത് ഇതിലേയ്ക്ക് ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കണം. മിക്സ് ചെയ്ത് എടുത്തതിന് ശേഷം തണുപ്പിക്കാന്‍ എടുത്ത് വെക്കാം. നന്നായി തണുത്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഇത് മുടിയിലും അതുപോലെ തലയോട്ടിയിലും തേച്ച് പിടിപ്പിക്കാവുന്നതാണ്.
മുടിയില്‍ പുരട്ടുന്നതിന് മുന്‍പ് മുടിയില്‍ എള്ളെണ്ണ പുരട്ടുന്നതും നല്ലതാണ്. ഇത് എല്ലാ ദിവസവും അടുപ്പിച്ച് പുരട്ടുന്നത് നല്ല ഫലം നല്‍കും.
Also Read: മുടി കൊഴിച്ചിലകറ്റാന്‍ ഒരു മുട്ട തന്നെ ധാരാളം
കര്‍പ്പൂര ഓയില്‍
കര്‍പ്പൂരത്തിന്റെ ഓയില്‍ ഉപയോഗിക്കുന്നതും നല്ലതു തന്നെയാണ്. കര്‍പ്പൂരത്തിന്റെ ഓയിലും വെളിച്ചെണ്ണയും ചെമ്പരത്തിയും ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ ചൂടാക്കി പുരട്ടുന്നതും മുടി നരയ്ക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും. ഇത് മാത്രമല്ല, ഇത് മുടി കൊഴിച്ചില്‍ അകറ്റാന്‍ വളരെയധികം സഹായിക്കും.
ഈ കര്‍പ്പൂരത്തിന്റെ ഓയില്‍ മുടിയില്‍ പുരട്ടിയാല്‍ മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങളും അകറ്റാന്‍ സാധിക്കും എന്നതാണ് സത്യാവസ്ഥ.. പ്രത്യേകിച്ച് താരന് മുതല്‍ മുടി കൊഴിച്ചില്‍ മാറ്റി മുടിയ്ക്ക് നല്ല ഉള്ള് വെക്കുന്നതിനും മുടിയ്ക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും ഇത് സഹായിക്കുന്നു.
English Summary: Camphor for grey hair