ഹൈലൈറ്റ്:
- ഭരണത്തുടര്‍ച്ചയ്ക്കു ശേഷം കൂടിക്കാഴ്ച ഇതാദ്യം
- മറ്റു കേന്ദ്രമന്ത്രിമാരെയും കാണും
- സിൽവര്‍ലൈൻ പദ്ധതി ചര്‍ച്ചയാകും
നാളെയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. പ്രധാനമന്ത്രിയ്ക്കു പുറമെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉള്‍പ്പെടെയുള്ളവരുമായും മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്ന സിൽവര്‍ലൈൻ അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ തേടുകയാണ് യാത്രയുടെ ഒരു ലക്ഷ്യമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.
Also Read: ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ കാലം ചെയ്തു
കൊവിഡ് 19 സാഹചര്യത്തിൽ സംസ്ഥാനത്തിൻ്റെ പുനര്‍നിര്‍മാണത്തിന് കേന്ദ്രത്തിൻ്റെ സഹായം തേടാനും വിവിധ വികസന പദ്ധതികള്‍ക്ക് കേന്ദ്രസഹായം ലഭ്യമാക്കാനുമാണ് ചര്‍ച്ചകള്‍ നടത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 വാക്സിനേഷൻ വേഗത്തിലാക്കാൻ 90 ലക്ഷം ഡോസ് വാക്സിൻ കൂടി ഉടൻ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യവും ചര്‍ച്ചയിൽ മുഖ്യമന്ത്രി ഉയര്‍ത്തിക്കാണിച്ചേക്കും.
Also Read: അഭിമാനമായി സിരിഷ; കാഴ്ചകൾ കണ്ട് അവർ മടങ്ങിയെത്തി, വെർജിൻ ഗലാക്റ്റിക്കിന്റെ ബഹിരാകാശ യാത്ര വിജയം
കൂടാതെ മുംബൈ – കന്യാകുമാരി സാമ്പത്തിക ഇടനാഴി പദ്ധതിയിൽ കേരളത്തെക്കൂടി ഉള്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടും. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുമ്പോള്‍ മികച്ച റോഡ് ഗതാഗത സൗകര്യം ലഭ്യമാക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്നാണ് കേരളത്തിൻ്റെ കണക്കുകൂട്ടൽ.
പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala cm pinarayi vijayan flies to delhi to meet pm narendra modi
Malayalam News from malayalam.samayam.com, TIL Network