ഭക്ഷണപ്രേമികൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല ഈ സമൂസ എന്നതാണ് സത്യം. എന്നാൽ ഒരു വിഭാഗത്തിന് ഇത് രുചിച്ച് നോക്കണമെന്ന് ആഗ്രഹമുണ്ട്. ട്വിറ്ററിലൂെടെ ആണ് വീഡിയോ പുറത്ത് വന്നത്.
ബിരിയാണി ഇഷ്ടമില്ലാത്തവരായി ആരും കാണില്ല എന്നതാണ് സത്യം. പക്ഷെ ഈ സമൂസയ്ക്ക് അകത്ത് ബിരിയാണി വച്ചത് പലർക്കും അത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ബിരിയാണിയുടെ അരിയാണ് കൂടുതലായി സമൂസയ്ക്ക് അകത്ത് കാണുന്നത്. ഒരു പക്ഷെ ഇത് കുറച്ചിട്ട് അധികമായി ചിക്കൻ വച്ചിരുന്നെങ്കിൽ ആളുകൾക്ക് ഇഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി മാഗി വച്ചാണ് പല തരത്തിലുള്ള പരീക്ഷണങ്ങൾ നടത്തിയിരുന്നത്. അതിന് എതിരെ വ്യാപകമായ വിമർശനങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്നത്.
Also Read: ‘ഇരിക്കട്ടെ പൊലീസ് മാമന് ഒരു സല്യൂട്ട്’, കേരള പൊലീസ് പങ്കുവെച്ച രസകരമായ വീഡിയോ വൈറൽ
എന്തിനാണ് മാഗിയോട് ഈ ക്രൂരത എന്നായിരുന്നു അന്ന് പലരും ചോദിച്ചിരുന്നത്. രസകരവും രുചിയുള്ളതുമായ കോമ്പോകൾ ഇഷ്ടപ്പെട്ടാത്തവർ പൊതുവെ കുറവാണ്. പക്ഷെ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ പലപ്പോഴും ആർക്കും അത്ര ഇഷ്ടപ്പെടാൻ വഴിയില്ല എന്നതാണ് സത്യം. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഈ വെറൈറ്റി സമൂസ രുചിച്ച് നോക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ബിരിയാണിയും സമൂസയും ഒരുപോലെ ഇഷ്ടമുള്ളവർക്ക് ഈ കോമ്പോയും ഇഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് പലരും പറയുന്നുണ്ട്.
English Summary: Biriyani samosa viral
കൂടുതൽ വൈറൽ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക