മതവികാരം വ്രണപ്പെടുത്തുന്ന വസ്ത്രം ധരിച്ചുവെന്നാരോപിച്ച് നടി താപ്സി പന്നുവിനെതിരെ പരാതി. മധ്യപ്രദേശിലെ ഇന്ദോറില്‍ നിന്നുള്ള ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകന് ഏകലവ്യ സിങ്ങ് ഗൗറാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ശരീരം കാണിക്കുന്ന മോശമായ വസ്ത്രത്തിനൊപ്പം ലക്ഷ്മി ദേവിയുടെ രൂപമുള്ള നെക്പീസും ധരിച്ച നടി മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.
മാര്‍ച്ച് 12 ന് മുംബൈയില്‍ നടന്ന ലാക്മെ ഫാഷന്‍ വീക്കില്‍ റാംപ് വാക്കിനിടെയാണ് നടി തപ്സി പന്നു ഈ വസ്ത്രം ധരിച്ചത്. ലാക്മെ ഫാഷന്‍ വീക്കില്‍ താന്‍ ധരിച്ച ആഭരണത്തെക്കുറിച്ചും വസ്ത്രത്തെക്കുറിച്ചും നടി തപ്സി പന്നു തന്നെ വീഡിയോ സഹിതം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. ഈ വേഷം തന്നെയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..