കൊച്ചി: തെലങ്കാനയില്‍ മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ തിരിച്ച് നിക്ഷേപകന് കൊടുക്കുമെന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടി വരെ തിരികെ നല്‍കുമെന്നും സാബു ജേക്കബ്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2020ല്‍ കെപിഎംജി പ്രൊജക്ട് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 2025ല്‍ കിറ്റക്സ് എന്തായിരിക്കണമെന്നായിരുന്നു അത്. 3500 കോടിയുടെ നിക്ഷേപത്തെക്കുറിച്ച് ഇതില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായ വിപ്ലവകരമായ ഒരു പദ്ധതി പ്ലാന്‍ ചെയ്തിരുന്നു. മദേഴ്സ് യൂണിറ്റ് എന്നായിരുന്നു പേര്. അതായത് വലിയ ഫാക്ടറികള്‍ക്ക് പകരം ഗ്രാമങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ അമ്മമാര്‍ക്ക് വേണ്ടിയുള്ള യൂണിറ്റുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതി.
കുട്ടികള്‍ ഉള്ളവര്‍ക്ക് ദൂരസ്ഥലങ്ങളില്‍പോയി ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. അതിനൊരു പരിഹാരമായിരുന്നു ഈ പ്രൊജക്ട്. ഇത് 2020ല്‍ അസന്റില്‍ സമര്‍പ്പിച്ചതാണ്. ഈ പ്രൊജക്ടുകളാണ് തെലങ്കാനയില്‍ ചര്‍ച്ച ചെയ്തതും.- സാബു ജേക്കബ് വ്യക്തമാക്കി.
Content Highlight: Sabu jacob, press meet