നിലവിൽ വിവിധ സംസ്ഥാനങ്ങളിലായി ഒരു ഡസനോളം വന്ദേ ഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. കേരളത്തിനു തൊട്ടടുത്ത് കോയമ്പത്തൂരും മൈസൂരും വരെ വന്ദേ ഭാരത് ട്രെയിനുകൾ എത്തുന്നുമ്ട്. കേരളത്തിനും വന്ദേ ഭാരത് ട്രെയിൻ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി കഴിഞ്ഞ ഫെബ്രുവരിയിൽ വ്യക്തമാക്കി ആഴ്ചകൾക്കു പിന്നാലെയാണ് കേന്ദ്രത്തിൻ്റെ മലക്കം മറിച്ചിൽ എന്നത് ശ്രദ്ധേയമാണ്.
ഏവരെയും ഞെട്ടിച്ച് ഡോക്ടറിന്റെ ആത്മഹത്യ |Doctor C Ganesh Kumar|
‘കേരളത്തിനു യോജിക്കില്ല’
നിലവിലെ കേരളത്തിലെ സാഹചര്യത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്താൻ യോജിച്ചവയല്ലെന്നാണ് ഡിഎംആർസി മുൻ അധ്യക്ഷൻ ഇ ശ്രീധരൻ്റെ നിലപാട്. കേരളത്തിലെ ട്രാക്കുകളിലൂടെ 90 കിലോമീറ്ററിലധികം വേഗം ആർജിക്കാൻ കഴിയില്ലെന്നും പരമാവധി 160 കിലോമീറ്റർ വരെ വേഗമാർജിക്കുന്ന വന്ദേ ഭാരത് ട്രെയിനുകൾ കേരളത്തിൽ ഓടിക്കുന്നത് മണ്ടത്തരമാണെന്നുമായിരുന്നു ഇ ശ്രീധരൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ഫറഞ്ഞത്. ഇതിനായി ട്രാക്കുകൾ വികസിപ്പിക്കാൻ ചുരുങ്ങിയത് പത്തുവർഷമെങ്കിലും എടുക്കുമെന്നും പകരം ഇന്ത്യയൊട്ടാകെ വളർന്നു വരുന്ന ഹൈസ്പീഡ് ട്രെയിൻ ശൃംഖലയുടെ ഭാഗമാകുകയാണ് കേരളം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതിയെ പരോക്ഷമായി പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം.
വന്ദേ ഭാരത് ട്രെയിൻ, പ്രതീകാത്മക ചിത്രം Photo: IANS Hindi
പഴയ ട്രാക്കിലെ പുതിയ ട്രെയിൻ
വരുന്ന രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 400ലധികം വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നത്. ആധുനിക സൗകര്യങ്ങളുള്ള വന്ദേ ഭാരത് ട്രെയിനുകൾക്ക് പെട്ടെന്നു വേഗമാർജിക്കാനും 160 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനുമാകും. എന്നാൽ രാജ്യത്തെ പല റൂട്ടുകളിലും ട്രാക്കുകളുടെയും സിഗ്നലുകളുടെയും പരിമിതി മൂലം സാധാരണ ട്രെയിനുകളുടെ വേഗത്തിലാണ് വന്ദേ ഭാരതും സർവീസ് നടത്തുന്നത്. പാളങ്ങളും സിഗ്നലിങ് സംവിധാനവും മെച്ചപ്പെടുത്താൻ വലിയ മുതൽമുടക്കിന് ഒരുങ്ങുകയാണ് റെയിൽവേ. എന്നാൽ കേരളത്തിൽ ഇക്കാര്യത്തിലുള്ള റെയിൽവേയുടെ മെല്ലെപ്പോക്ക് സംസ്ഥാനത്തിന് തിരിച്ചടിയാണ്. കേരളത്തിലെ ട്രാക്കുകളിൽ വളവുകൾ ഏറെയുണ്ടെന്നതും അതിവേഗ ട്രെയിനുകൾക്ക് തടസ്സമാണ്.
13 മണിക്കൂർ യാത്ര ഇനി വെറും മൂന്ന് മണിക്കൂറാകും, കശ്മീർ താഴ്വരയിലേയ്ക്ക് വന്ദേ ഭാരത്, പുത്തൻ റെയിൽപാത ഈ വർഷം തുറന്നേക്കും
കേന്ദ്രത്തിൻ്റെ നിലപാട്
കേരളം സമർപ്പിച്ച വന്ദേ ഭാരത് പദ്ധതി യാഥാർഥ്യബോധമില്ലാത്തതാണെന്നും കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ വൈകാതെ അനുവദിക്കുമെന്നുമായിരുന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫെബ്രുവരിയിൽ പറഞ്ഞത്. വൈകാതെ കേരളത്തിലെത്തി ജനങ്ങൾക്കും സർക്കാരിനും സ്വീകാര്യമായ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിനു മറുപടിയായാണ് വന്ദേ ഭാരത് ട്രെയിൻ ഉടൻ കേരളത്തിനു പരിഗണിക്കില്ലെന്ന് അറിയിച്ച് മന്ത്രി നിലപാട് മാറ്റിയത്. വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് വന്ദേ ഭാരത് അനുവദിക്കുന്നതെന്നും സാധാരണയായി രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് അനുവദിക്കുന്നതെന്നുമാണ് വിശദീകരണം.
ഇരട്ടപ്പാത വേണം, ഒപ്പം പുതിയ സിഗ്നലിങും
സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷത്തിനകം 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രസർക്കാർ പദ്ധതി. എന്നാൽ നിലവിൽ സർക്കാർ ലക്ഷ്യമിട്ട വേഗത പദ്ധതിയ്ക്കില്ല. കേരളത്തിനുൾപ്പെടെയുള്ള ട്രെയിനുകൾ വൈകിപ്പിക്കാൻ ഇത് കാരണമാകുന്നുണ്ടോ എന്ന് വ്യക്തതയില്ല. കോട്ടയത്തെ പാത ഇരട്ടിപ്പിക്കൽ പൂർത്തിയായതോടെ മംഗലാപുരം മുതൽ തിരുവനന്തപുരം വരെ നിലവിൽ കേരളത്തിൽ ഇരട്ടപ്പാത നിലവിലുണ്ട്. വളവുകളുണ്ടെങ്കിലും ട്രെയിനുകൾ പിടിച്ചിടാതെ സർവീസ് നടത്താനുള്ള സാഹചര്യമുണ്ട്. അതേസമയം, ചെറിയ ഇടവേളയിൽ കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇതുവഴി മെമുവിനു പകരമായി ആധുനിക വന്ദേ മെട്രോ ട്രെയിനുകൾ അടക്കം ഹ്രസ്വദൂര യാത്രകൾക്കായി വിന്യസിക്കാനാകും. വലിയ മുതൽമുടക്കുള്ള ഈ പദ്ധതിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൻ്റെ നിലപാട് നിർണായകമാണ്.