വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെയാണ് 68 പേര് ഇടിമിന്നലേറ്റു മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍. ഇതിൽ 41 പേരാണ് യുപിയിൽ മാത്രം മരിച്ചത്.
ജയ്പൂരിലെ ഇടിമിന്നലിൻ്റെ ദൃശ്യം Photo: PTI
ഹൈലൈറ്റ്:
- സെൽഫിയെടുക്കുന്നതിനിടെയും മരണം
- കനത്ത മഴ തുടരുന്നു
- സഹായവുമായി രാജസ്ഥാൻ സര്‍ക്കാര്‍
രാജസ്ഥാനിൽ കനത്ത മഴയ്ക്കിടയിലും ജയ്പൂര്‍ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ സെൽഫിയെടുക്കാൻ കയറിയ 11 പേരാണ് ദുരന്തത്തിനിടയായതെന്ന് പോലീസ് അറിയിച്ചു. പതിനൊന്നോളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ അറിയിച്ചു.
ഞായറാഴ്ച രാജസ്ഥാനിൽ മാത്രം 20 പൈരാണ് മിന്നലേറ്റു മരിച്ചതെന്നും ഇതിൽ ഏഴു പേര് കോട്ട, ധോൽപൂര്‍ ജില്ലകളിൽ നിന്നുള്ള കുട്ടികളാണെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലും ഏഴു പേര് മരിച്ചു. സംസ്ഥാനത്ത് 10 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Also Read: രാജ്യത്ത് 37,154 പുതിയ കൊവിഡ് ബാധിതർ കൂടി; കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 12,220 കേസുകൾ, ആശങ്ക
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് യുപിയിൽ മൊത്തം മരിച്ചത് 41 പേരാണ്. പ്രയാഗ്രാജ് അടക്കമുള്ള മേഖലകളിൽ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴയാണ് പെയയുന്നത്. കാൺപൂര്‍ ദേഹത്, ഫത്തേപൂര്‍ മേഖലകളിൽ നാലു പേര് വീതവും ഫിറോസാബാദിൽ മുന്നു പേരും മരിച്ചു. കൗശംബിയിൽ നാലു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കാൺപൂര്‍ നഗറിൽ രണ്ട് പേരും പ്രതാപ്ഗഡ്, ഹര്ദോള്, മിര്‍സാപൂര്‍ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ടവര്‍ക്ക് അടിയന്തരമായി സഹായം ലഭ്യമാക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു.
രാജസ്ഥാനിൽ ഇടിമിന്നലേറ്റു മരിച്ചുള്ള മരണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം ദുഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രാജസ്ഥാൻ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ നാലു ലക്ഷം രൂപ അടിയന്തര സഹായ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് കണ്ടെത്തുക.
തമിഴ്നാട് രണ്ടാകുമോ ? കൊങ്കുനാട് ചർച്ചകൾക്ക് ചൂട് പിടിക്കുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : at least 68 dies of lightning in north indian states as up records 41 deaths on sunday
Malayalam News from malayalam.samayam.com, TIL Network