20 വർഷമായി ഇദ്ദേഹം പ്രവാസിയായിട്ട്. അഡ്വര്‍ടൈസിങ് കമ്പനിയില്‍ ടെക്നീഷ്യന് ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ് പരേതനായ മുഹമ്മദ്, മാതാവ് ഫാത്തിമ. ഭാര്യ: നസീറ. മൂന്നു മക്കളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
ദമ്മാം നോമ്പു തുറ ടെൻ്റിൽ ഇസ്ലാമിക് എക്സിബിഷൻ തുടക്കമായി
ദമ്മാം: ശരീഅ: കോടതിക്ക് സമീപമുള്ള ദമ്മാം ഐസിസി ഇഫ്താർ ടെൻ്റിൽ ദമാം ഇന്ത്യൻ ഇസ്ലാഹി സെൻ്റർ യുവജന വിഭാഗം സംഘടിപ്പിച്ച ഇസ്ലാമിക്ക് എക്സിബിഷന് തുടക്കമായി .ദമാം ഐസിസി ഡയറക്ടർ ഡോ അബ്ദുൽ വാഹിദ് അൽ മസ്റൂഈ എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രബോധന വിഭാഗം തലവൻ മുബാറക് ഫാഇ സ്,അബ്ദുൽ ജബ്ബാർ മദീനി,നൗഷാദ് തൊളിക്കോട്,ഫൈസൽ കൈതയിൽ എന്നിവർ സംസാരിച്ചു . മനുഷ്യ ജീവിതത്തിൻ്റെ ആരംഭം മുതൽ മരണം വരെ യുള്ള കാര്യങ്ങളിൽ വിശുദ്ധ ഖുർ ആൻ അധ്യാപനങ്ങൾ വിവരിക്കുന്ന എക്സിബിഷൻ ശ്രദ്ധേയമായി.
മലയാളം വിഭാഗം ദിനേന നടത്തുന്ന വിജ്ഞാന സദസ്സ്,നോമ്പു തുറ വിരുന്ന് എന്നിവയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾക്കും പൊതു ജനങ്ങൾക്കും റമദാൻ എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ എക്സിബിഷൻ സന്ദർശിക്കാം. വിവിധ വിഷയങ്ങളിൽ ദിനേനയുള്ള മത പ്രഭാഷണങ്ങൾ,വാരാന്ത്യ നിശാ പഠന സംഗമം,യൂത്ത് മീറ്റ് തുടങ്ങി വിവിധ ദഅവാ പരിപാടികൾ നോമ്പു തുറ ടെൻ്റിൽ നടന്നു വരുന്നതായി ഐസിസി മലയാള വിഭാഗം അറിയിച്ചു.
Read Latest Gulf News and Malayalam News
കള്ളനും ഭഗവതിയും ഫെയിം മോക്ഷ സംസാരിക്കുന്നു… | Kallanum Bhagavathiyum | Moksha |