Also Read: ഭിക്ഷാടനം നടത്തിയത് സ്ത്രീ വേഷത്തിൽ; പ്രവാസി യുവാവ് കുവെെറ്റിൽ അറസ്റ്റിൽ
ദമ്മാമിലും റിയാദിലുമൊക്കെ ഇവർ ആളുകളെ പറ്റിക്കുന്ന വാർത്ത പുറത്തുവന്നിരുന്നു. എന്നാൾ ഇപ്പോൾ അവർ താവളം മാറ്റി. യാംബൂ, അബഹ, ജിസാന്‍ എന്നിവിടങ്ങളിൽ ആണ് ഇപ്പോൾ സംഘം സജീവമായിരിക്കുന്നത്. തട്ടിപ്പിന് ഇരയായി പണം നഷ്ട്ടപ്പെട്ടവർ പലരും മാനക്കേട് കാരണം പുറത്തു പറയാൻ തയ്യാറാക്കുന്നില്ല. കഷണ്ടിയോ കുടവയറോ ഉള്ള പ്രവാസികളെ ലക്ഷ്യം വെച്ചാണ് ഇവർ നടക്കുന്നത്. തനിക്കും ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടായിരുന്നു. ഒരു മരുന്നു കഴിച്ചാണ് മാറിയത് എന്ന രീതിയിൽ ആണ് ഇവർ സംസാരിക്കുന്നത്. വേണമെങ്കിൽ മരുന്നു സംഘടിപ്പിച്ച് തരാം എന്ന് പറഞ്ഞു ആളുകളെ കെണിയില്‍ വീഴ്ത്തുന്നു.
Also Read: യുഎഇ – ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ
പ്രവാസികൾ ആകട്ടെ, വലയിൽ വീഴുകയും ചെയ്യുന്നു. എണ്ണയില്‍ ചില പൊടികള്‍ ഇട്ട് ഇവർ മരുന്നു നൽക്കുന്നു. 250 റിയാലൊക്കെ ആണ് ഇവർ പണം ഈടാക്കുന്നത്. വില കുറച്ച് പറഞ്ഞാൽ ഒരു 150 റിയാൽ നൽകി സാധാനം നൽകും. മരുന്നു വാങ്ങി പോയി എത്ര ഉപയോഗിച്ചാലും ഒന്നും സംഭവിക്കില്ല. പലർക്കും തലവേദന എല്ലാം വരും ഇതോടെ പലരും നിർത്തും. കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുന്നതോടെ പലരും പുറത്തു പറയാതെ ഇരിക്കും.
കണ്ണിന്റെ പ്രശ്നങ്ങള്‍ മാറാനുള്ള ഒറ്റമൂലി ഉണ്ടെന്നും അത് മാറ്റി തരാം എന്നും പറഞ്ഞു ഒരു പ്രവാസിയെ സമീപിച്ചു. ഉത്തരേന്ത്യക്കാര്‍ക്കൊപ്പം പാകിസ്ഥാനികളും ഇത്തരത്തിലുള്ള തട്ടിപ്പുമായി സജീവമാണ്. ഹിന്ദിയിലും ഉറുദുവിലും ഇംഗ്ലീഷിലുമൊക്കെ ആണ് ഇവരുടെ സംസാരം. ഇവർ ഇങ്ങനെ പല സ്ഥലങ്ങളിൽ മാറി മാറി ആണ് ഒരോ ആളുകളെ പറ്റിക്കുന്നത്. അതുകൊണ്ട് തന്നെ പലർക്കും പിന്നീട് ഇവരെ കണ്ടു പിടിക്കാൻ പറ്റുന്നില്ല.
Read Latest Gulf News and Malayalam News
കൂട്ടുപ്രതിയായ സ്ത്രീയുമായെത്തിയ ഭർത്താവിനെ തല്ലി ഭാര്യ