സൗദി: ചെറിയ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു കണ്ണൂർ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുല്ല ആശുപത്രിയിലേക്ക് പോയത്. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അബ്ദുല്ല മരണപ്പെട്ടു. 54 വയസായിരുന്നു. യാത്രാമദ്ധ്യ ബത്ഹയിൽ വെച്ചാണ് അദ്ദേഹം കുഴഞ്ഞു വീണ് മരിച്ചത്. റിയാദ് അതീഖയിലെ ഒരു ഹോട്ടലിൽ ആണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. 30 വർഷമായി റിയാദിൽ പ്രവാസിയായി ജോലി ചെയ്യുകയായിരുന്നു. പിതാവ് – ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ – അഫ്സത്ത്, മക്കൾ – ഇബ്രാഹീം, മുഹമ്മദ് അഫ്സൽ, നഫീസത്തുൽ ശിഫ. റിയാദിൽ തന്നെ മൃതദേഹം ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മെഹബൂബ് ചെറിയവളപ്പിൽ ആണ് ഇതിന്റെ പ്രവർത്തനങ്ങൽക്കായി രംഗത്തുള്ളത്.
Also Read: ഭിക്ഷാടനം നടത്തിയത് സ്ത്രീ വേഷത്തിൽ; പ്രവാസി യുവാവ് കുവെെറ്റിൽ അറസ്റ്റിൽ
കയർ ഫാക്ടറി തൊഴിലാളികളുടെ ബോണസ് 30.34%
കയർഫാക്ടറി തൊഴിലാളികളുടെ 2022 വർഷത്തെ ബോണസ് 0.03% വർധിപ്പിച്ച് 30.34% ആയി നിശ്ചയിച്ചു. ലേബർ കമ്മീഷണർ ഡോ.കെ വാസുകിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കയർ വ്യവസായ ബന്ധസമിതി യോഗത്തിലാണ് തീരുമാനം .തൊഴിലാളികളുടെ ആകെ വരുമാനത്തിന്റെ 20% ബോണസും 10.34% ഇൻസെന്റീവുമായിരിക്കും. ബോണസ് തുക ഈ മാസം 5-നകം വിതരണം ചെയ്യുന്നതിനും തീരുമാനമായി.
സഹകരണ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും തീരുമാനം ബാധകമായിരിക്കും. യോഗത്തിൽ അഡീഷണൽ ലേബർ കമ്മീഷണർ കെ.ശ്രീലാൽ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എസ്.സിന്ധു, ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ എം.എസ്.വേണുഗോപാൽ എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.
കൊട്ടിയൂർ പുഴയിൽ അച്ഛനും മകനും മുങ്ങി മരിച്ചു