സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ ഭാര്യയായി അഭിനയിക്കാൻ ക്ഷണം ലഭിക്കുന്നത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാൻ ഭാര്യയായി അഭിനയിക്കണമെന്നായിരുന്നു ആവശ്യം. അഞ്ച് ദിവസത്തേക്ക് അയ്യായിരം രൂപയായിരുന്നു വാഗ്ദാനം. ഈ ഓഫർ നടി സ്വീകരിക്കുകയായിരുന്നു.
Also Read: വേളാങ്കണ്ണി പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 2 മരണം, ബസിലുണ്ടായിരുന്നത് 47 പേർ
തുടർന്ന് മുകേഷിന്റെ കുടുംബത്തോടൊപ്പം ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽവെച്ച് വിവാഹതരാകുകയും ചെയ്തു. മുകേഷിനൊപ്പം വീട്ടിലായിരുന്നു നടിയുടെ താമസം. ആറാം ദിവസം തിരികെ പോകണമെന്ന് നടി പറഞ്ഞതോടെയാണ് സംഭവത്തിന്റെ ട്വിസ്റ്റ്. ഇത് യഥാർത്ഥ വിവാഹമാണെന്നായിരുന്നു മുകേഷ് പറഞ്ഞത്.
നടിയെ ഏർപ്പാടാക്കിയ കരണിന് ഇതിന് വേണ്ട കാഷ് കൊടുത്തിരുന്നെന്നും ഇത് യഥാർത്ഥ വിവാഹമാണെന്നും തിരികെ പോകാൻ സാദിക്കില്ലെന്നും മുകേഷ് പറഞ്ഞു. അബദ്ധം മനസിലാക്കിയ നടി മുംബൈയിലെ തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറയുകയായിരുന്നു. സുഹൃത്ത് ധാരാവി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി നടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. നടിയുടെ സുഹത്ത് ആയിഷയും ഭർത്താവ് കരണും ഒളിവിലാണ്. ഇവർക്ക് വേണ്ടി പോലീസ് തെരച്ചിൽ നടത്തുകയാണ്.
Read Latest National News and Malayalam News