നഗര, ഗ്രാമ പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും എല്ലാം ഈദ് നമസ്കാരം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. തുറന്ന മൈതാനങ്ങളിലും പള്ളികളിലും ഈദ് നമസ്കാരം നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തണം.
അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ ആവശ്യമാണെങ്കിൽ അത് നടത്തണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം. ഈദ് നമസ്കാരത്തിന് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ഈദ് നമസ്കാരം നടത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകിയത് എല്ലാവരും കൃത്യമായി പാലിക്കണം എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
Also Read: ഭിക്ഷാടനം നടത്തിയത് സ്ത്രീ വേഷത്തിൽ; പ്രവാസി യുവാവ് കുവെെറ്റിൽ അറസ്റ്റിൽ
മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.
മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.
മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ