Sumayya P | Samayam Malayalam | Updated: 2 Apr 2023, 1:00 pm
മാര്‍ബര്‍ഗ് രോഗം പ്രാഥമിക അവസ്ഥയില്‍ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ കാണിക്കുക.
ഹൈലൈറ്റ്:
- ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വരുന്ന വിവരങ്ങൾ മാത്രം ശ്രദ്ധിക്കുക
- തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണം
മുമ്പ് രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ എല്ലാം 24 മുതൽ 88 ശതമാനം വരെയാണ് മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, കോംഗോ എന്നിവിടങ്ങളിൽ നേരത്തെ ഈ വെെറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആണ് ടാൻസാനിയ, ഗിനിയ എന്നീ രാജ്യങ്ങളിൽ ഈ വെെറസ് റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രക്ക് വിലക്കേർപ്പെടുത്തി ഒമാൻ രംഗത്തെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിലെ വെെറസ് വ്യാപനം ആരോഗ്യ മന്ത്രാലയം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. തെറ്റായ വിവരങ്ങൾ പ്രചരിക്കാൻ സാധ്യതയുണ്ട് അതിനാൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വരുന്ന വിവരങ്ങൾ മാത്രം ശ്രദ്ധിക്കുകയെന്ന് ഒമാൻ മുന്നറിയിപ്പ് നൽക്കുന്നു.
Also Read: പെരുന്നാൾ നമസ്കാരം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി
വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്ത ഈ രാജ്യങ്ങളിലേക്കുള്ള യാത്ര അത്യാവശ്യമില്ലെങ്കിൽ മാറ്റിവെക്കണം. അടിയന്തിരമായി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ ചിവ മുൻ കരുതലുകൾ സ്വീകരിക്കണം അവ ഇങ്ങനെയാണ്.
- പനി, പേശിവേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുക.
- മാർബർഗ് വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുള്ള സ്ഥലങ്ങൾ സന്ദർശിക്കാതെയിരിക്കുക.
- ആളുകളുമായുള്ള ഇടപെടൽ കുറക്കുക.
- ഗുഹകളും ഖനികളും സന്ദർശിക്കാതെ ഇരിക്കുക. ഇവിടെ വവ്വാലുകളുടെ സാന്നിധ്യം ഉണ്ടായിരിക്കും.
- ചിമ്പൻസി, ഗൊറില്ല പോലുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക
- ഈ രാജ്യത്ത് നിന്നും എത്തുന്നവർ 21 ദിവസം ഐസോലേഷനിൽ കഴിയണം.
- പനി, വിറയൽ, പേശിവേദന, ചുണങ്ങ്, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, വയറുവേദന, രക്തസ്രാവം, എന്നിവ കാണുകയാണെങ്കിൽ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരെ സമീപിക്കുക.Read Latest Gulf Newsand Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക