ഹജ്ജ്, ഉംറ പ്രോസിക്യൂഷന് കൈകാര്യം ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ ഉടന്‍ തീര്‍പ്പുകള്‍ കല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കോടതി ബെഞ്ച് സ്ഥാപിച്ചിരിക്കുന്നതെന്ന് അല്‍ മുജാബ് പറഞ്ഞു. ഹജ്ജിന്റെയും ഉംറയുടെയും വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതോടെ ദേശീയ സുരക്ഷയെയോ വിശുദ്ധ സ്ഥലത്തിന്റെ പവിത്രതയെയോ ബാധിക്കുന്നതോ അല്ലാത്ത കേസുകളാണ് ഇവിടെ തീര്‍പ്പാക്കുക. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കെതിരായ കുറ്റകൃത്യം വളരെ ഗൗരവത്തോടെ കാണേണ്ടവയാണെന്ന് അല്‍ മുജാബ് പറഞ്ഞു. കൂടാതെ മതപരമായ ആചാരങ്ങളോ പുണ്യസ്ഥലങ്ങളോ ചൂഷണം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് ഏറ്റവും കഠിനമായ ശിക്ഷകള്‍ ചുമത്തേണ്ട കേസുകളായി ഇവ പരിഗണിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: മാർബർഗ് വൈറസ് വ്യാപനം: രണ്ട് രാജ്യങ്ങളിലേക്ക് യാത്ര വിലക്കേർപ്പെടുത്തി ഒമാൻ, എന്താണ് ലക്ഷണങ്ങൾ ?
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകന്‍ സല്മാന് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഹജ്ജ്, ഉംറ തീര്‍ഥാടകരോടും വിശുദ്ധ സ്ഥലങ്ങളോടും അതിലെ സന്ദര്‍ശകരോടും കാണിക്കുന്ന വലിയ ശ്രദ്ധയും താല്‍പ്പര്യവുമാണ് പുതിയ കോടതി ആരംഭിച്ചതിലൂടെ പ്രകടമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ്, ഉംറ പ്രോസിക്യൂഷനു കീഴില്‍ ഈ രണ്ട് തീര്‍ഥാടനങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളുമായും ഗ്രാന്‍ഡ് മസ്ജിദ് സന്ദര്‍ശകരുടെ ജുഡീഷ്യല്‍ പരിരക്ഷയുമായും ബന്ധപ്പെട്ട കേസുകളാണ് പരിഗണിക്കുക.
Also Read: പെരുന്നാൾ നമസ്കാരം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സൗദി
അതിനിടെ, ഉംറ തീര്‍ഥാടകരുടെ എണ്ണം കഴിഞ്ഞ ജൂലൈ മുതല്‍ റമദാന് അവസാനത്തോടെ 9 ദശലക്ഷത്തിലെത്തുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നതെന്് അധികൃതര്‍ അറിയിച്ചു. ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിലൊന്നായ ഹജ്ജ് ഈ വര്‍ഷം ജൂണ്‍ അവസാനമാണ് നടക്കുക. ശാരീരികമായും സാമ്പത്തികമായും കഴിയുന്ന മുസ്ലിംകള് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കണമെന്നാണ് മത നിയമം.
Read Latest Gulf News and Malayalam News
യുവതിയുടെ വീട്ടില്‍ എസ്ഐയുടെ അതിക്രമം