വാർഷിക പരീക്ഷ കഴിഞ്ഞിറങ്ങിയ 17കാരിയെ തന്ത്രപൂർവം വിളിച്ചു വരുത്തിയ ഇയാൾ വിവാഹം നടത്തുകയായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള ഗംഗാവരം മണ്ഡൽ പ്രദേശത്താണ് സംഭവം നടന്നത്. നിലവിൽ ഭാര്യയും ഒരു കുട്ടിയുമുള്ള പ്രതി പെൺകുട്ടിയെ നുണ പറഞ്ഞ് തിരുപ്പതിയിലെത്തിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. താൻ സത്യസന്ധനാണെന്നും വിശ്വസിക്കാമെന്നും സുരക്ഷിതമായി സംരക്ഷിച്ചു കൊള്ളാമെന്നും ഇയാൾ കുട്ടിയെ വിശ്വസിപ്പിക്കുകയായിരുന്നു എന്ന് എസ്ഐ സുധാകർ റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
യുവതിയുടെ വീട്ടില് എസ്ഐയുടെ അതിക്രമം
സ്വകാര്യ ഇൻ്റർകോളേജിലെ അധ്യാപകനാണ് പ്രതി. ഈ സ്ഥാപനത്തിലെ തന്നെ വിദ്യാർഥിനിയെയാണ് ഇയാൾ വിവാഹം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇതിനു ശേഷമാണ് ഇയാളുടെ പെരുമാറ്റത്തിൽ പ്രശ്നമുള്ളതായി പെൺകുട്ടിയ്ക്ക് തോന്നിയത്. ഇതോടെ നടന്ന സംഭവം മുഴുവനായി പെൺകുട്ടി വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെകുടുംബം ഗംഗാവരം പോലീസ് സ്റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
ബൊമ്മനപ്പള്ളി സ്വദേശിയാണ് പ്രതിയായ അധ്യാപകൻ എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് വർഷം മുൻപ് ഇവിടെ നിന്നു തന്നെയുള്ള ഒരു യുവതിയെ ഇയാൾ പ്രണയിച്ചു വിവാഹം ചെയ്തിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. ഭാര്യ വീണ്ടും ഗർഭിണിയായിരിക്കേയാണ് വിദ്യാർഥിനിയുമായുള്ള അധ്യാപകൻ്റെ ഒളിച്ചോട്ടം.
കൊച്ചിയിൽ ഹരിത കർമ്മ സേന വഴി മലിന്യശേഖരണം ഉടൻ; ഇനി മുതൽ ഹരിതകർമസേനക്ക് ഇ-ഓട്ടോകളും
കഴിഞ്ഞ വർഷം തമിഴ്നാട്ടിലും സമാനമായ സംഭവം നടന്നിരുന്നു. തിരുച്ചിറപ്പള്ളി സ്വദേശിയായ അധ്യാപകനും 17കാരിയായ വിദ്യാർഥിനിയുമാണ് വിവാഹം ചെയ്തത്. പെൺകുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയിൽ 26കാരനായ അധ്യാപകനെ പോലീസ് അറസ്ര്റ് ചെയ്യുകയായിരുന്നു. വിദ്യാർഥിനിയെ കാണാതായെന്നു കാണിച്ച് മാർച്ച് 11ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അധ്യാപകനെയും കാണാനില്ലെന്നു മനസ്സിലാക്കിയത്. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് ഇരുവരെയും കണ്ടെത്തിയ ശേഷം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പോലീസ് അറിയിച്ചു.
തൃശൂരിൽ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ചു, ഭക്ഷ്യ വിഷബാധയെന്ന് സംശയം, ഭാര്യയടക്കം 3 പേർ അവശനിലയിൽ