Authored by Karthik KK | Samayam Malayalam | Updated: 2 Apr 2023, 7:34 pm
ബഹിരാകാശ ദൗത്യത്തിന് സമാനമായിരുന്നു പരീക്ഷണം. ബഹിരാകാശ വാഹനങ്ങളുടെ നിർമാണ ചെലവ് കുറയ്ക്കുന്നതാണ് പദ്ധതി.
ഹൈലൈറ്റ്:
- 4.6 കി മി ഉയരത്തിലെത്തിച്ച ശേഷം ഭൂമിയിലേക്ക്
- റൺവേയിൽ വാഹനം വിജയകരമായി തിരിച്ചിറക്കി
- 10 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തീകരിച്ചു
ഇതോടെ വിക്ഷേപണ വാഹനം റൺവേയിൽ വിജയകരമായി തിരിച്ചിറക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യക്ക് സ്വന്തമായി. ഹെലികോപ്റ്ററിൽ നിന്നും സ്വതന്ത്രമായ ശേഷം സ്വയം സഞ്ചാര ദിശയും വേഗവും നിയന്ത്രിച്ചാണ് പേടകം വിജയകരമായി റൺവേ തൊട്ടത്. ഐഎസ്ആർഒയും ഡിആർഡിഒയും സംയുക്തമായാണ് റീയൂസബിൾ ലോഞ്ച് വെഹിക്കിളായ ആർഎൽവി റോക്കറ്റ് പരീക്ഷിച്ചത്.
യുവതിയുടെ വീട്ടില്‍ എസ്ഐയുടെ അതിക്രമം
ബഹിരാകാശ ദൗത്യത്തിന് സമാനമായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആഒ വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷൻ സാങ്കേതികവിദ്യയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. കംപ്യൂട്ടർ കമാൻഡിന്റെ അടിസ്ഥാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച വേഗം, ഉയരം, ബോഡി റേറ്റ്, തുടങ്ങി പരീക്ഷണത്തിനായി നിശ്ചയിച്ച 10 മാനദണ്ഡങ്ങളും വിജയകരമായി പൂർത്തീകരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.
സീരിയൽ നടിയെ ജീവിതത്തിൽ അഭിനയിക്കാൻ വിളിച്ചു, ഭാര്യയായി അഭിനയിക്കാൻ 5 ദിവസത്തേക്ക് 5000 രൂപ, വിവാഹം കഴിഞ്ഞതോടെ കളി മാറി, പിന്നീട് സംഭവിച്ചത്…
7.40 ഓടെയാണ് റോക്കറ്റ് എടിആർ എയർ സ്ട്രിപ്പിൽ സ്വയം ലാന്റിങ് നടത്തിയത്. ബഹിരാകാശ വാഹനങ്ങളുടെ നിർമാണ ചെലവ് കുറയ്ക്കുന്ന പദ്ധതിയായാണ് ആർഎൽവിയെ ഐഎസ്ആർഒ കാണുന്നത്. 2016 മെയിൽ ആർഎൽവി ടിഡി ഹെക്സ് വാഹനം ബംഗാൾ ഉൾക്കടലിനു മുകളിലെ സാങ്കൽപ്പിക റൺവേയിൽ ഇറക്കിയിരുന്നു. യഥാർത്ഥ റൺവേയിൽ ഇറക്കുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തി പരീക്ഷിക്കുന്നതിനാണ് ആർഎൽവി-ലെക്സ് പരീക്ഷണം നടത്തിയത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക