കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങൾക്കിടെ വീണ്ടും സംഘര്‍ഷം. ഹൂഗ്ലിയില്‍ ബിജെപി സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ഗിലീപ് ഘോഷ് അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്ത രാമനവമി ശോഭായാത്രക്കിടെ കല്ലേറുണ്ടാകുകയായിരുന്നു, കഴിഞ്ഞ ദിവസം ഹൗറയില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഹൂഗ്ലിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായത്.
കല്ലേറിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ റോഡില്‍ തീയിടുകയും വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ശോഭാ യാത്രയില്‍ പങ്കെടുക്കുകയായിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ കല്ലേറുണ്ടായതായി ബിജെപി ആരോപിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തി ജയിലില്‍ അടയ്ക്കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് പ്രതികരിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ചർച്ച് ബില്ലിനെതിരെ യുവജന പോസ്റ്റർ
ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ആരോപിച്ചു. ‘ഹൂഗ്ലിയില്‍ വെച്ച് ബിജെപിയുടെ ശോഭായാത്ര ആക്രമിക്കപ്പെട്ടു, ഇതിന് പിന്നിലെ കാരണം ലളിതവും വ്യക്തവുമാണ്, മമതാ മാനര്‍ജി ഹിന്ദുക്കളെ വെറുക്കുന്നു’- ബിജെപി അധ്യക്ഷന്‍ ട്വീറ്റ് ചെയ്തു.
വിമാനങ്ങൾ മാത്രമല്ല, റോക്കറ്റുകളും തിരിച്ചിറക്കാം; ആർഎൽവി പരീക്ഷണം വിജയം
വ്യാഴാഴ്ചയാണ് രാമനവമി ആഘോഷത്തിനിടെ ഹൗറയില്‍ സംഘര്‍ഷം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. ബിജെപി സംസ്ഥാനത്ത് മനപ്പൂര്‍വ്വം ആക്രമണങ്ങള്‍ അഴിച്ചുവിടുകയായിരുന്നുവെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ബംഗാളിന് പുറമെ ബിഹാറിലും രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.