2017ല്‍ പൂനത്തിന്റെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. ആണ്മക്കളായ പവന്, അര്‍പ്പിത് എന്നിവരോടൊപ്പായിരുന്നു പൂനം കഴിഞ്ഞിരുന്നത്. പൂനത്തിന്റെ ഭര്‍തൃമാതാവും ഭരതൃസഹോദരനായ അനോസും ഇതേ ഗ്രാമത്തില്‍ തന്നെ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. കൊലപാതകം നടത്തിയതിന് പിന്നാലെ വീട്ടില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയുള്ള ചാണകക്കുഴിയില്‍ അനോസ് 3 പേരുടെയും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
അഫ്സലിൻ്റെ വീടിനിപ്പോൾ മഞ്ഞയുടെ വർണവസന്തം |Thodupuzha | cat’s claw |
കുറച്ച് ദിവസങ്ങളായി പൂനത്തേയും മക്കളേയും കാണാതായതോടെ മറ്റൊരു ഭര്‍തൃസഹോദരനായ വിശ്രം പോലീസിൽ പരാതി നല്‍കുകയായിരുന്നു. പരിശോധനയ്ക്കൊടുവില്‍ മൃതദേഹങ്ങള്‍ ചാണകക്കുഴിയില്‍ നിന്നും കണ്ടെത്തി. ഇതിനിടെ ഗ്രാമത്തിലെ നാട്ടൂകൂട്ടം കേസ് ചര്‍ച്ച ചെയ്തു. ഇതിനിടയില്‍ രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി നാട്ടുകാര്‍ പോലീസിന് കൈമാറി. പ്രതി അനോസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
Read Latest National News and Malayalam News
ആദ്യ ഓട്ടത്തിൽ റെക്കോഡിട്ട് വന്ദേ ഭാരത്, ഡൽഹിയിലേയ്ക്ക് യാത്ര അതിവേഗം; പ്രതീക്ഷയോടെ കേരളവും