ഇതിന്റെ അടിസ്ഥാനത്തില്‍ 600 ദിനാറില്‍ താഴെ ശമ്പളമുള്ളവരും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവരുമായ പ്രവാസികള്‍ കൈവശം വയ്ക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ പിന്‍വലിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്കാന് മന്ത്രാലയം ഒരു പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ്. പ്രവാസി ഡ്രൈവിംഗ് ലൈസന്‍സുകളുടെ സ്ഥിതി പഠിക്കാനും അവരുടെ എല്ലാ വിവരങ്ങളും അവലോകനം ചെയ്യാനുമായി ആഭ്യന്തര മന്ത്രി ശെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. സര്‍കലാശാലാ ബിരുദം ഇല്ലാത്തതോ ശമ്പളം 600 ദിനാറില്‍ കുറഞ്ഞതോ ആയ ഏതൊരു പ്രവാസിയുടെയും ലൈസന്‍സ് ബ്ലോക്ക് ചെയ്യാനാണ് കമ്മിറ്റിയുടെ നീരുമാനമെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബിക് ദിനപത്രം അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു.
Also Read: കുവൈറ്റില്‍ സ്വദേശിവല്‍ക്കരണവും ഫലം കണ്ടില്ല; തൊഴില്‍ മേഖലയില്‍ സ്വദേശികളുടെ നിരക്ക് കുറഞ്ഞു
മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിലൂടെ ഏകദേശം മൂന്ന് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗങ് ലൈസന്‍സുകള്‍ പിന്‍വലിക്കപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലൈസന്‍സ് ഉടമയ്ക്കും അവരുടെ തൊഴിലുടമയ്ക്കും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡെലിവറി മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെയുള്ളവരുടെ ലൈസന്‍സ് കൂട്ടത്തോടെ പിന്‍വലിക്കപ്പെടുന്നത് ഈ മേഖലയെ തന്നെ പ്രതിസന്ധിയിലാക്കുമെന്ന ഭീതി തൊഴിലുടമകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. രാജ്യത്തെ പ്രവാസികളില്‍ വലിയൊരു വിഭാഗം അനധികൃതമായി ലൈസന്‍സ് കൈവശം വയ്ക്കുന്നതായി നേരത്തേ ട്രാഫിക് വിഭാഗം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നേരത്തേയുണ്ടായിരുന്ന ജോലി മാറുകയും ശമ്പളം 600 ദിനാറില്‍ കുറയുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നേരത്തേ ലൈസന്‍സ് അനുവദിക്കപ്പെട്ടിരുന്ന പലര്‍ക്കും അത് നിഷേധിക്കപ്പെടും.
Also Read: സൗദിയില്‍ അനധികൃത താമസക്കാര്‍ക്കെതിരായ റെയിഡ് തുടരുന്നു; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 16,407 പേര്
രാജ്യത്ത് രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള വഴി എന്ന നിലയ്ക്കാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ എണ്ണം കുറയ്ക്കുന്നതിനെ കുറിച്ച് അധികൃതര്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നടപടി. എന്നാല്‍ മൂന്ന് ലക്ഷത്തോളം പ്രവാസി തൊഴിലാളികളെ പൊടുന്നനെ പ്രതിസന്ധിയിലാക്കുന്ന ഈ തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. ഗതാഗതക്കുരുക്ക് നേരിടുന്നതിന് ഇതുപോലെ ബുദ്ധിമുട്ടുള്ളതും വിവേചനപരവുമായ പരിഹാരങ്ങളല്ല വേണ്ടതെന്നും ഈ തീരുമാനം രാജ്യത്തെ സേവിക്കുകയും അതിന്റെ ബിസിനസ്സ് പ്രക്രിയകളില്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പ്രവാസികളെ ജോലി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് തള്ളിവിടുമെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ അല്‍ ജരീദ പത്രം അഭിപ്രായപ്പെട്ടു.
Read Latest Gulf News and Malayalam News
അയോഗ്യനാക്കാൻ അവകാശമില്ലെന്ന് രാജ്യ സഭ മുൻ ഉപാത്യക്ഷൻ പി.ജെ.കുര്യൻ