പ്രതിയെ പിടികൂടിയതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സ്ഥിരീകരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു.
ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവിന്റെ ബോഗികൾ പരിശോധിച്ച് ആര്. പി. എഫ്
പ്രതി രത്നഗിരിയിൽ ഉണ്ടെന്ന ഇന്റലിജൻസിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രികളിൽ പരിശോധന നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്ക് പരിക്കേറ്റ് ചികിത്സ തേടുകയായിരുന്നു പ്രതി. പോലീസ് എത്തിയത് അറിഞ്ഞ് ആശുപത്രിയിൽ നിന്നും മുങ്ങിയ പ്രതിയെ രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഏപ്രിൽ രണ്ടിന് അക്രമം നടത്തി മൂന്നാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്.
ട്രെയിൻ കത്തിച്ചത് എന്തിന്? മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ? കേരളത്തിൽ വരാനുള്ള സാഹചര്യം എന്തായിരുന്നു. അങ്ങനെ ഇനി അറിയേണ്ട ഉത്തരങ്ങൾ ഒരുപാടാണ്. പിഞ്ചുകുഞ്ഞ് അടക്കം മൂന്ന് പേരുടെ മരണത്തിനിടയാക്കുകയും പത്തോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്ത ഭീകര കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
എലത്തൂർ ട്രെയിൻ തീവെപ്പ്; പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിലായി
ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്കു നേരെ പെട്രോൾ കുടഞ്ഞ ശേഷം പ്രതി തീകൊളുത്തിയത്. സംഭവത്തിനു ശേഷം പ്രതിയെ പിടികൂടാനുള്ള നെട്ടോട്ടത്തിലായിരുന്നു പോലീസ്. പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി പുറത്തുവിട്ടെങ്കിലും അത് കാപ്പാട് സ്വദേശിയായ വിദ്യാർത്ഥിയുടേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. പ്രതി കണ്ണൂരിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി. ഇതിനിടെ ദൃക്സാക്ഷി റാസിഖ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയ്യാറാക്കുകയും ചെയ്തു.
ഷഹറൂഖ് സെയ്ഫിന്റെ മുഖത്ത് പൊള്ളലേറ്റ പാടുകള്‍; പിടിയിലായത് അക്രമം നടന്ന് നാലാം ദിവസം; രത്നഗിരിയില്‍ എത്തിയത് ട്രെയിന്‍ മാര്‍ഗം
സംഭവസ്ഥലത്തിനു സമീപത്തു നിന്നും കിട്ടിയ ബാഗിൽ നിന്നു കിട്ടിയ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. നോട്ട് പാഡിലെ വിവരങ്ങൾ പ്രതി ഉത്തരേന്ത്യക്കാരനാണെന്ന സൂചന നൽകി. തിരുവനന്തപുരത്തെ നാല് സ്ഥലങ്ങളുടെ പേരും നോട്ട്പാഡിൽ ഉണ്ടായിരുന്നു. ചിറയിൻകീഴ്, കഴക്കൂട്ടം, കുളച്ചൽ, കന്യാകുമാരി എന്നീ സ്ഥലപ്പേരുകളാണ് നോട്ട്പാഡിൽ കുറിച്ചിരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പുകളാണ് നോട്ട്ബുക്കിൽ ഉണ്ടായിരുന്നത്. കൂടാതെ ചില ഫർണിച്ചർ സ്കെച്ചുകളും വരച്ചിരുന്നു. ദിനചര്യയെക്കുറിച്ചും ജീവിതത്തിൽ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും നോട്ട്ബുക്കിൽ പരാമർശിച്ചിട്ടുണ്ട്. ബാഗിൽ നിന്നും സ്വിച്ച്ഓഫ് ആയ നിലയിലുള്ള ഫോണും ചാർജറും ഭക്ഷണ പാക്കറ്റും കണ്ടെത്തിയിരുന്നു.
നോട്ട്പാഡിൽ ഷഹറൂഖ് സെയ്ഫി-കാർപ്പെന്റർ, ഫക്രൂദീൻ-കാർപ്പെന്റർ, ഹാരിം-കാർപ്പെന്റർ എന്നീ പേരുകളും ഉണ്ടായിരുന്നു. ബാഗിൽ നിന്നും ലഭിച്ച യൂട്യൂബ് ചാനലിന്റെ പേര് പ്രതിയിലേക്ക് എത്താൻ പോലീസിനെ സഹായിച്ചു. ബാഗിൽ നിന്നു കിട്ടിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയിരുന്നു.