Also Read: സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് ഒമാനിൽ 16 പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം
യാചകര്‍ സമൂഹത്തിന്റെയും സ്വത്തുക്കളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ നുഴഞ്ഞുകയറ്റ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം അല്‍ ഷംസി പറഞ്ഞു. ഭിക്ഷാടനത്തിന് എത്തുന്നവര്‍ മോഷണം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുട്ടികളെയു രോഗികളെയും ഭിന്നശേഷിക്കാരെയും ഇതിനായി ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഗുരുതരമായ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്.
ഭിഷാടനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ അതേക്കുറിച്ചുള്ള വിവരം ലഭിക്കുകയോ ചെയ്യുന്നവര്‍ കോള്‍ സെന്റര്‍ നമ്പറായ 901 വഴിയോ പോലീസ് ആപ്പിലെ ‘പോലീസ് ഐ’ സേവനത്തിലൂടെയോ വിവരം ഉടന്‍ പോലിസിനെ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ഔദാര്യം മുതലെടുക്കാന്‍ ഭിക്ഷാടകര്‍ കൂട്ടത്തോടെ രാജ്യത്തേക്ക് വരുന്നതിനാല്‍ വിശുദ്ധ റമദാന് മാസത്തിന് മുന്നോടിയായി എമിറേറ്റിലുടനീളം പോലീസ് സേന കുറ്റകൃത്യങ്ങള്‍ക്കെതിരെ കാമ്പെയ്നുകള്‍ നടത്തി വരികയാണ്. വിസിറ്റ് വിസയില്‍ നിരവധി യാചകര്‍ രാജ്യത്തേക്ക് കടന്നതായി പോലീസ് ഓപ്പറേഷന് ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗ് ജനറല്‍ ഇബ്രാഹിം അല്‍ അജല്‍ പറഞ്ഞു. ടൂറിസ്റ്റ് കമ്പനികളാണ് തങ്ങളെ കൊണ്ടുവന്നതെന്ന് കസ്റ്റഡിയിലെടുത്ത യാചകര്‍ സമ്മതിച്ചിട്ടുണ്ട്.
ഗുണനിലവാരമില്ലാത്ത അരവണ നശിപ്പിക്കാൻ വഴി തേടി ദേവസ്വം | Sabarimala
നിരവധി വ്യക്തികളും സംഘങ്ങളും ഭിക്ഷാടനം നടത്തി വന്‍തുക സ്വരൂപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം ദുബായ് പോലീസ് ഒരു യാചകനെ അറസ്റ്റ് ചെയ്യുകയും കൃത്രിമ അവയവത്തില്‍ ഒളിപ്പിച്ച 300,000 ദിര്‍ഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. വ്യക്തികള്‍ നടത്തുന്ന കുറ്റത്തേക്കാള്‍ ഗുരുതരമായാണ് സംഘടിത യാചനയെ പോലിസ് കാണുന്നതെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലിസ് മുന്നറിയിപ്പ് നല്കി.
Read Latest Gulf News and Malayalam News