അടുത്തടുത്തുള്ള രണ്ട് ജില്ലാ ആസ്ഥാനങ്ങളെ ബന്ധിച്ചായിരിക്കും ജനതാബസ് സർവീസ് നടത്തുക. അടുത്തയാഴ്ച മുതൽ സർവീസ് തുടങ്ങുന്നതിനു മുന്നോടിയായി 175 ബസുകൾ ഇതിനായി രൂപമാറ്റം വരുത്തും. ഈ ബസുകളുടെ നിറം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഈ ബസുകളുടെ സീറ്റുകൾ മാറ്റി പുഷ് ബാക്ക് സീറ്റുകൾ ഘടിപ്പിച്ച് ദീർഘദൂര സർവീസ് നടത്താൻ കോർപ്പറേഷൻ ആലോചിച്ചിരുന്നു. എന്നാൽ ഇതിനു പകരമാണ് പുതിയ പദ്ധതി. പുതിയ പദ്ധതി അനുസരിച്ച് എസി ലോഫ്ലോർ നിരക്കുകളും കുറഞ്ഞേക്കും.
ലാത്തി അടിയിൽ യുവാവിന്റെ ചെവി തകർന്നു
അതേസമയം, കേന്ദ്രപദ്ധതി അനുസരിച്ച് കെഎസ്ആർടിസിയ്ക്ക് വൈകാതെ 450 ഇലക്ട്രിക് ബസുകൾ ലഭിക്കും. കാലപ്പഴക്കം മൂലം ആവശ്യത്തിന് ബസുകളില്ലാതെ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസ്യ്ക്ക് ആശ്വാസം നൽകുന്നതാണ് പുതയ നീക്കം. കിലോമീറ്ററിന് 39.5 രൂപ നിരക്കിലാണ് ബസുകൾ അനുവദിക്കുക. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി 120 ബസുകൾ തിരുവനന്തപുരം നഗരത്തിനും ലഭിക്കും.
ഇതിനിടെ പുതിയ 131 കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ലാഗ്ഓഫ് ചെയ്തു. 12 മീറ്റർ നീളമുള്ള ബസുകളിൽ 55 സീറ്റുകളാണുള്ളത്. അശോക് ലൈലാൻഡ് ഷാസിയിൽ ബെംഗളൂരുവിലെ പ്രകാശ് എന്ന സ്വകാര്യ സ്ഥാപനമാണ് ബോഡി നിർമിച്ചിരിക്കുന്നത്. 38 ലക്ഷം രൂപയോളമാണ് ഒരു ബസിൻ്റെ വില. പ്ലാൻ ഫണ്ടിൽ നിന്ന് 50 കോടി രൂപ ചെലവിട്ടു വാങ്ങിയ ബസുകളിൽ പലതും ഇതിനോടകം തന്നെ വിവിധ ഡിപ്പോകൾക്ക് കൈമാറിയിട്ടുണ്ട്.
മധു വധക്കേസ്: 13 പ്രതികള്ക്ക് ഏഴ് വര്ഷം കഠിന തടവ്
ബസ് സ്റ്റാൻഡിലും സ്റ്റോപ്പുകളിലും യാത്രക്കാരെ വിളിച്ചു കയറ്റാൻ ഡ്രൈവർക്ക് ഉച്ചഭാഷിണി അടക്കമാണ് പുതിയ ബസുകൾ പുറത്തിറങ്ങുന്നത്. കൂടാതെ എൽഇഡി റൂട്ട് ബോർഡുകളും സുരക്ഷയ്ക്കായി സിസിടിവി ക്യാമറകളുമുണ്ട്. സീറ്റുകളോടു ചേർന്ന് മൊബൈൽ ചാർജിങ് പോയിൻ്റും ജിപിഎസും ബസിനെ മുഴുവൻ സമയവും നിരീക്ഷിക്കുന്ന ഐ അലേർട്ട് സംവിധാനവും പുതിയ വാഹനങ്ങളിലുണ്ട്.
ജനങ്ങളുടെ ആഗ്രഹം കെഎസ്ആർടിസി അഭിവൃദ്ധിപ്പെടണമെന്നാണെന്നും ഇതിന് സർക്കാരിന്റെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കെഎസ്ആർടിസിയ്ക്ക് കൂടുതൽ ബസുകൾ വാങ്ങി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.