കുടംബവും സൗദിയിൽ തന്നെ
ഭാര്യ – ഫാത്തിമ ഷഹിസ്ത്ത, ഇനായ ഫാത്തിമ, മുഹമ്മദ് ഇഷാൻ എന്നിവരാണ് മക്കൾ. ഇവർ സർഫ്രാസ് മഹമൂദിനൊപ്പം അൽ ഖോബാറിൽ തന്നെയാണ് താമസിച്ചിരുന്നത്. മാതാവ് ശരീഫ മഹമൂദ്. ഇവർ നാട്ടിലാണ് ഉള്ളത്. അൽ ഖോബാർ അൽമന ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഇശാ നമസ്ക്കാരത്തിന് ശേഷം ദമ്മാം 91 മഖ്ബറയിൽ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു.
പിതാവ് മരിച്ചത് 13 വർഷം മുമ്പ്
സർഫ്രാസ് മഹമൂദിന്റെ പിതാവും സൗദിയിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. 13 വർഷം മുമ്പ് ദമ്മാമിൽ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. നാട്ടിൽ കൊണ്ടുപോകാതെ മഹമൂദിന്റെ മൃതദേഹം ദമ്മാം മഖ്ബറയിൽ അന്ന് ഖബറടക്കി. ഇന്ന് ഇതേ മഖ്ബറയിൽ തന്നെ സർഫ്രാസിനെയും ഖബറടക്കാൻ പോകുന്നു. കുടംബം ആണ് ഇത്തരത്തിലൊരു ആഗ്രഹം പറഞ്ഞത്. തുടർന്ന് ഇതിന് വേണ്ടിയുള്ള അനുമതിക്കായുള്ള പരിശ്രമം സാമൂഹിക പ്രവർത്തകരും ബന്ധുക്കളും തുടങ്ങി. അധികൃതർ നിന്നും അനുമതി വാങ്ങി. അസർ നമസ്ക്കാരത്തിനുശേഷം ദമ്മാം മഖ്ബറയിൽ മൃതദേഹം ഖബറടക്കുന്നതിന് ഇന്ന് അനുമതി ഇല്ലാത്തതിനാൽ ആണ് ഇശാ നമസ്ക്കാരത്തിന് ശേഷം ഖബറടക്കാൻ തീരുമാനിച്ചത്.
ഭാഗ്യക്കുറി ജേതാവിന്റെ മരണം ദുരൂഹം
ഭാഗ്യക്കുറി ജേതാവിന്റെ മരണം ദുരൂഹം