‘പ്രതിയെ നേരിട്ട് കണ്ട് വരക്കുന്നതല്ല രേഖാചിത്രം. പ്രതിയെ കണ്ടവര്‍ ഓര്‍മ്മയില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങള്‍ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നത്. പറഞ്ഞുകിട്ടുന്ന ഫീച്ചേഴ്സ് എപ്പോഴും ശരിയാവണം എന്നില്ല. ശരിയായിട്ടുള്ള നിരവധി കേസുകളും ഉണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ഉണ്ടാകുന്ന പരിഭ്രാന്തിയില്‍, ദൃക്സാക്ഷികള്‍ കുറ്റവാളികളെ കൃത്യമായി ഓര്‍ത്തെടുക്കാന്‍ തക്ക മാനസികാവസ്ഥയില്‍ ആകണമെന്നും ഇല്ല’, കേരള പോലീസ് ഫേസ്ബുക്കില്‍ കുറിച്ചു.
തീവെപ്പു കേസിലെ പ്രതി മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പിടിയിലായത് സ്ഥിരീകരിച്ച് സംസ്ഥാന പോലീസ് മേധാവി മാധ്യമങ്ങളെ കാണുന്ന വീഡിയോ കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഈ പേജില്‍ കമന്റുകള്‍ക്ക് മറുപടിയായാണ് കേരള പോലീസിന്റെ അക്കൗണ്ടില്‍ നിന്ന് തന്നെ വിശദീകരണം നടത്തിയത്.
‘Congratulations ?????? ഒര്‍ജിനല്‍ പ്രതിയാണ് പിടിക്കപ്പെട്ടത് എന്ന് ഞങ്ങള്‍ വിശ്വസിക്കട്ടെ(രേഖാ ചിത്രം??)’,
‘Great ????. ഇതിനു പിന്നിലേ ബ്രെയിന്‍ കൂടി എടുത്തു പുറത്തിടുക’, ‘
പൊലീസ്.പ്രസിദ്ധീകരിച്ച. രേഖാചിത്രം അടിസ്ഥാനമാക്കിഅന്വോഷിച്ചിരുന്നൂ.എങ്കില്‍. കുറുപ്പ്.സെക്കന്പാര്ട്ടും.തിയറ്ററില്‍.ഹൗസ്ഫുള്ളായോടിയേനേ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയില്‍ പിടിയിലായ ഷഹറൂഖ് സെയ്ഫിയുടെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സാമുഹിക മാധ്യമങ്ങളില്‍ രേഖാചിത്രത്തിനെതിരെ വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉള്‍പ്പെടെ നിരവധി പേര് രേഖാചിത്രത്തെ പരിഹസിച്ച് കമന്റുകള്‍ പങ്കുവെച്ചു. ഇതിനു പിന്നാലെയാണ് കേരള പോലീസ് പ്രതികരിച്ചത്.
Also Read: ആ ഷർട്ട് മകന്റേതുതന്നെ; ട്രാക്കിൽ കണ്ടെത്തിയ ടീഷർട്ട് ഷാഹറൂഖിന്റേതെന്ന് സ്ഥിരീകരിച്ച് പിതാവ്
ട്രെയിനില്‍ അക്രമത്തിന് സാക്ഷ്യം വഹിച്ച ദൃക്സാക്ഷിയുടെ സഹായത്തോടെ ആയിരുന്നു പോലീസ് നേരത്തെ രേഖാചിത്രം തയ്യാറാക്കിയത്. ഈ ചിത്രത്തിലുള്ള ആളെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അറിയിപ്പ് ഉണ്ടായിരുന്നു.
Read Latest Local News and Malayalam News
കേരളത്തിലെ ആദ്യ സൗരോര്‍ജ വിനോദസഞ്ചാര ബോട്ട് | Ksinc solar boat suryamshu