Also Read: 13 വർഷം മുമ്പ് ദമ്മാമിൽ മരിച്ച പിതാവിനെ ഖബറടക്കിയ അതേ മഖ്ബറയില് മകനും അന്ത്യവിശ്രമം; നേവായി മലയാളി യുവാവിന്റെ മരണം
ഇറാഖിലും സുഡാനിലും ഈ ആഘോഷം നടന്നു വരുന്നുണ്ട്. അറബ് പാരമ്പര്യമുള്ള ഉടുപ്പും വസ്ത്രങ്ങളും ധരിച്ച് കുട്ടികൾ എത്തും. ഇവരുടെ കെെകളിൽ പല നിറത്തിലുള്ള വർണങ്ങളാൽ അലംകൃതമായ മനോഹരമായ കുഞ്ഞു സഞ്ചികളും കാണാൻ സാധിക്കും. പ്രദേശത്തുള്ള വീടുകളിൽ എല്ലാം കുട്ടികൾ എത്തും. അറബ് പാട്ടിന്റെ അകമ്പടിയോടെ ആയിരിക്കും കുട്ടികൽ എത്തുന്നത്. ഒരോ വീട്ടിലും കുട്ടികൾ എത്തുന്നത് ആണ് ഈ ആഘോഷത്തിലെ പ്രധാന ചടങ്ങ്.
ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായത് സ്ഥിരീകരിച്ച് ഡിജിപി അനിൽകാന്ത്
മഗ്രിബ് നമസ്കാരത്തിനു ശേഷം നോമ്പ് തുറക്കും അതിന് ശേഷം ആണ് കുട്ടികൾ ഇറങ്ങുക. ‘പാരമ്പര്യങ്ങളെ മറക്കരുത്. എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ എന്ന് പറഞ്ഞാണ് കുട്ടികൾ എത്തുക. കുട്ടികളുടെ കെെകളിൽ ഉള്ള വർണ്ണ സഞ്ചികളിൽ ഒരോ വീട്ടിൽ നിന്നും നാണയങ്ങൾ നിറക്കും. മിഠായികളും നൽകും. അത്തിപ്പഴം, പിസ്ത, ബദാം, നിലക്കടല തുടങ്ങിയ സാധനങ്ങൾ എല്ലാം കുട്ടികൾക്ക് നൽകും. കൂടാതെ പലരും പഴങ്ങൾ കുട്ടികൾക്ക് കെെമാറാർ ഉണ്ട്. അറബ് നാട്ടിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽപ്പെട്ട ഒന്നാണ് ഇത്.
ഗറാഷികൾ’എന്നറിയപ്പെടുന്ന ഇറാനിയൻ കച്ചവടക്കാർ ആണ് ഈ ആഘോഷത്തിന് വേണ്ടിയുള്ള ഉൽപന്നങ്ങൾ കൂടുതലായി കച്ചവടം ചെയ്യുന്നത്. ഖാർഖാഊൻ വിഭവങ്ങൾ മാത്രം വിൽപന നടത്താൻ വേണ്ടി ഈ സീസൺ എത്തിയാൽ കച്ചവടക്കാർ എത്തും. പ്രത്യേക കടകൾ ഈ കാലം എത്തിയാൽ ഗൾഫ് നാടുകളിൽ തുറക്കും.
Read Latest Gulf News and Malayalam News