വെഞ്ഞാറമൂട്: സിപിഎം നെല്ലനാട് ലോക്കല്‍ സെക്രട്ടറിക്ക് നേരെ ഗുണ്ടാ ആക്രമണം. നിരവധി അബ്കാരി കേസുകളിലും കൊലക്കേസിലും പ്രതിയായ തൈത ബിജുവാണ് ആക്രമണത്തിന് പിന്നില്‍.
ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. പാര്‍ട്ടി കമ്മിറ്റി കഴിഞ്ഞ് ബ്രാഞ്ച് സെക്രട്ടറിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന സുജിത്ത് മോഹനനെ മൂന്ന് കൂട്ടാളികളുടെ സഹായത്തോടെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ആളുകള്‍ കൂടിയതോടെ ഇവര്‍ സ്ഥലം വിട്ടു. സംഭവത്തില്‍ സുജിത്ത് വെഞ്ഞാറമൂട് പോലീസിന് പരാതി നല്കി.
മുരൂര്‍ക്കോണം സ്വദേശി അജിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് തൈത ബിജു. അബ്കാരി കേസില്‍ തൈത ബിജു ജയിലില്‍ നിന്നിറങ്ങിയിട്ട് രണ്ടാഴ്ച ആകുന്നതേയുള്ളൂ. ഈ ലോക്ഡൗണ്‍ സമയത്ത് ബിജുവിന്റെ വീട്ടില്‍ നിന്നും 750 ലിറ്റര്‍ കോട പിടിച്ചിരുന്നു.
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് വിവരം. സംഭവത്തില്‍ തൈത ബിജുവിനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.
content highlights: goonda attack against cpm lc secretary