ശരീരത്തിൽ ജലാംശം കുറയുന്നത് നിർജ്ജലീകരണം ഉൾപ്പടെ പല രോഗങ്ങൾക്കും കാരണമാകും. വെള്ളം കുടിക്കുന്നതോടൊപ്പം ശരീരത്തിന് വേണ്ട ജലാംശം ഉറപ്പാക്കാൻ സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കാം.
ശരീരത്തിൽ ജലാംശം നിലനിർത്താ…
ഹൈലൈറ്റ്:
- ശരീരത്തിൽ ശരിയായ അളവിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്.
- മതിയായ അളവിൽ ജലാംശം നിലനിർത്താൻ എന്തൊക്കെ ചെയ്യാം?
1. വെള്ളം
ജലാംശം നിലനിർത്താൻ ഒരു മുതിർന്നയാൾ ദിവസവും ശരാശരി 2-3 ലിറ്റർ വെള്ളം കുടിക്കണം. ചൂടുള്ള താപനിലയിലും കഠിനമായ ശാരീരിക പ്രവർത്തനങ്ങളിലും ഈ അളവ് ഇനിയും ഉയരും. നമ്മുടെ വളർച്ചയ്ക്കും ഉപാപചയ പ്രവർത്തനത്തിനും ആവശ്യമായ ഇരുമ്പ്, മഗ്നീഷ്യം, സോഡിയം, കാൽസ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. വെളിയിൽ, വെയിലത്ത് ജോലി ചെയ്യുന്നവർ വാട്ടർ ബോട്ടിലുകൾ നിർബന്ധമായും കൊണ്ടുപോകണം.
2. തേങ്ങാവെള്ളം
പൂർണ്ണമായും മൂക്കാത്ത തേങ്ങകളുടെ ഉള്ളിലെ വെള്ളത്തിന് മധുരവും ചെറിയ ഉപ്പുരസവുമുണ്ട്. തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, സോഡിയം, കാൽസ്യം, കാർബോഹൈഡ്രേറ്റ്, ഫൈബർ, പഞ്ചസാര എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിന് യുവത്വം നിലനിർത്തുന്നതും, ആന്റിമൈക്രോബയലുമായ ഗുണങ്ങളുണ്ട്. പൊട്ടാസ്യം കൂടുതലുള്ളതിനാൽ വൃക്കകളുടെ പ്രവർത്തനം തകരാറിലായവർ തേങ്ങാവെള്ളം കുടിക്കുന്നതിനു മുമ്പ് വൈദ്യോപദേശം തേടണം.
ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്താൻ ഇനി വേറെ കാരണങ്ങൾ എന്തിന്!
3. ചായയും കാപ്പിയും
ചായയും കാപ്പിയും ജലാംശം നിലനിർത്താൻ അനുയോജ്യമായ പാനീയങ്ങളാണ്. ആൻറി ഓക്സിഡൻറ് അടങ്ങിയ ചായ ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി), ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അർബുദം എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ സഹായിക്കും. സിവിഡി, അനുബന്ധ രോഗങ്ങൾ, കരൾ, വൃക്ക എന്നിവയുടെ രോഗങ്ങൾ എന്നിവ തടയുവാൻ കാപ്പി ഉപഭോഗം പ്രയോജനകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ഒരു ഡൈയൂററ്റിക് ആണ്, മാത്രമല്ല കൂടുതൽ വെള്ളം കുടിക്കാൻ ആളുകളെ ഇത് പ്രേരിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ, വളരെയധികം കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷകരമായേക്കാം.
4. പഴങ്ങളും പച്ചക്കറികളും
തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, സ്ട്രോബെറി, പച്ചക്കറികളായ വെള്ളരിക്ക, തക്കാളി, ഐസ്ബർഗ് ചീര, ചീര തുടങ്ങിയ പഴങ്ങളിൽ ഉയർന്ന ജലാംശം ഉണ്ട്. കൂടാതെ, അവശ്യ പോഷകങ്ങളും വിറ്റാമിനുകളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് സ്മൂത്തികൾ ഉണ്ടാക്കാനും അവയിൽ പാലും തൈരും ചേർക്കാനും കഴിയും. ഇത് കുടിക്കുന്നത് ആരോഗ്യത്തിനും ഗുണം ചെയ്യും
5. ആരോഗ്യ പാനീയങ്ങൾ
പ്രോട്ടീനും വിറ്റാമിനുകളും ചേർത്ത് സാധാരണയായി ചോക്ലേറ്റ് അല്ലെങ്കിൽ വാനില ഫ്ലേവറിൽ, പ്രധാനമായും യവം ഉപയോഗിച്ച് തയ്യാറാക്കുന്ന പാനീയങ്ങൾ ലോകമെമ്പാടും വളരെ പ്രചാരത്തിലുണ്ട്. അവ പൊടി രൂപത്തിലും ലഭ്യമാണ്, അവ വെള്ളത്തിലോ പാലിലോ കലർത്തി കുടിക്കാം.
അയമോദക ചായ തയ്യാറാക്കാം, ഗുണങ്ങളറിയാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : simple tips to keep your body hydrated
Malayalam News from malayalam.samayam.com, TIL Network