Also Read : പന്തയം വെച്ചുള്ള ഓൺലൈൻ കളികൾക്ക് വിലക്ക്; അന്തിമവിജ്ഞാപനം പുറത്തിറക്കി കേന്ദ്രം
ഭരണകക്ഷിയായ ബിജെപി നിലവിൽ കന്നട താരങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം, ബിജെപിക്ക് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് കിച്ച സുദീപും ദർശനും രംഗത്തുവന്നിരുന്നു. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നത് ജനാധിപത്യ രീതിയിലാണ് നടക്കുന്നതെന്നും ഏപ്രിൽ എട്ടിന് പാർട്ടി കേന്ദ്ര നേതൃത്വം അന്തിമരൂപം നൽകിയ ശേഷം പട്ടിക പ്രഖ്യാപിക്കുന്നതോടെ ഇത് സുഗമമായി പൂർത്തിയാകുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
വയനാട് തുരങ്കപാത നടപ്പാക്കുന്നതിൽ കടമ്പകളേറെ |Anakamppoil-Meppadi Tunnel|
ചില മണ്ഡലങ്ങളിൽ ചില പരീക്ഷണങ്ങൾ നടത്താനും ഉദ്ദേശിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും തിരികെ അധികാരത്തിലേക്ക് എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
തർക്കങ്ങളെ തുടർന്നു നീണ്ടുപോയ സ്ഥാനാർത്ഥി നിർണയം ബുധനാഴ്ച രാത്രിയാണ് പൂർത്തിയായത്. ശരാശരി നൂറിലധികം സീറ്റുകളിൽ ബിജെപിക്ക് കാലങ്ങളായി മേൽക്കോയ്മയുണ്ടെന്ന് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
മത, സാമുദായിക സംഘടനകളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ചും മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സോഷ്യൽ എൻജിനീയറിങ് തന്ത്രങ്ങൾ അടിസ്ഥാനമാക്കിയുമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
Also Read : ‘യുവം’: അനില്‍ ആന്റണി മോദിക്കൊപ്പം കേരളത്തില്‍; 25 ന് കൊച്ചിയിലെ പരിപാടിയില്‍ പങ്കെടുക്കും
കഴിഞ്ഞ ദിവസമാണ് കോൺഗ്രസിന്റെ പട്ടിക പുറത്തിറക്കിയത്. രണ്ട് ഘട്ടമായുള്ള സ്ഥാനാർത്ഥി പട്ടികയിൽ 124 സ്ഥാനാർത്ഥികളേയും അവരുടെ മണ്ഡലങ്ങളും പുറത്തുവിട്ടിരുന്നു.
Read Latest National News and Malayalam News