പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത് പോലുള്ള നിരവധി ആരോഗ്യ ഗുണങ്ങൾ ഉലുവയ്ക്ക് ഉണ്ടെന്ന് പറയപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും ഇവ ഒരു പരിധി വരെ സഹായിക്കുന്നുണ്ട്.
ഉലുവ നൽകുന്ന ഗുണങ്ങൾ
ഹൈലൈറ്റ്:
- ശരീരഭാരം കുറയ്ക്കാൻ ഉലുവ സഹായിക്കുമോ?
- ചില പഠനങ്ങൾ പറയുന്നത് ഇങ്ങനെ
എലികളിൽ നടത്തിയ പഠനം
എലികളിൽ ഉലുവ വിത്തുകളുടെ സത്ത് ഉണ്ടാക്കുന്ന ഫലത്തെക്കുറിച്ച് ഒരു പഠനം 2014 ൽ ഫാർമക്കോളജിസ്റ്റ് പ്രവീൺ കുമാറും മറ്റു ചിലരും ചേർന്ന് നടത്തുകയുണ്ടായി. പൊണ്ണത്തടിയുള്ള എലികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഉലുവയുടെ വിത്തുകൾ തടസ്സപ്പെടുത്തുന്നുവെന്ന് അതിൽ കണ്ടെത്തി. ഡോ. അന്നഡോറ ജെ. ബ്രൂസ്- കെല്ലറും കൂടെയുള്ളവരും നടത്തിയ മറ്റൊരു പഠനത്തിൽ, കൊഴുപ്പ് കൂടിയ ഭക്ഷണത്തിന്റെ ദോഷകരമായ ഫലങ്ങൾ ഉലുവ പ്രതിരോധിക്കുന്നതായി കണ്ടെത്തി, ഇത് ദഹനത്തിന് അത്യന്താപേക്ഷിതമായ വയറ്റിലെ ബാക്റ്റീരിയകൾക്ക് ഏറെ ഗുണകരമായി പ്രവർത്തിക്കുന്നു.
അമിതഭാരമുള്ള ആളുകളിൽ നടത്തിയ പഠനം
ഉലുവ വിത്തിന്റെ സത്ത് കഴിക്കുന്നത് അവരിൽ നല്ല സ്വാധീനം ചെലുത്തുമോ എന്ന് കണ്ടെത്താൻ 2019 ലെ ഹ്രസ്വകാല പഠനത്തിന്റെ ഭാഗമായി ഫാർമക്കോളജിസ്റ്റ് ഹ്യൂഗസ് ഷെവാസസ്, അമിതവണ്ണമുള്ള പുരുഷന്മാരിൽ പരിശോധന നടത്തുകയുണ്ടായി. ആറ് ആഴ്ച നീണ്ടുനിന്ന ഒരു പരിപാടിയിൽ, അമിതഭാരമുള്ള നിരവധി പുരുഷന്മാർക്ക് ഉലുവ വിത്തിന്റെ സത്ത് നൽകുകയും അവരിലെ ഊർജ്ജം, ഭാരം, വിശപ്പ്, ഗ്ലൂക്കോസ്, ഇൻസുലിൻ അളവ് എന്നിവയിലെ ഫലങ്ങൾ പഠിക്കുകയും ചെയ്തു.
പഠനവിധേയമായ അമിതഭാരമുള്ള ആളുകളിൽ കൊഴുപ്പ് ഉപഭോഗം ഗണ്യമായി കുറഞ്ഞുവെന്ന് ഈ പഠനം കണ്ടെത്തി. എന്നിരുന്നാലും, ശരീരഭാരത്തിൽ കാര്യമായ കുറവുണ്ടായില്ല.
മഴക്കാല രോഗങ്ങളെ ചെറുക്കാം, ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഉലുവ വെള്ളം അല്ലെങ്കിൽ ഉലുവ ചായ
ഉലുവ വിത്തുകൾ കലർത്തിയ വെള്ളമോ ചായയോ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ഒരു ജനപ്രിയ വിശ്വാസമുണ്ട്. അമിതഭാരമുള്ള കൊറിയൻ സ്ത്രീകളിൽ ജിയൂങ് ബേ ഈ വിശ്വാസത്തെക്കുറിച്ച് ഒരു പഠനം നടത്തി. ഉലുവ ചേർത്ത് തയ്യാറാക്കുന്ന ചായ ഇവർക്ക് നൽകി. ഇത് മൂലം, വളരെയധികം നേരത്തേക്ക് വയർ നിറഞ്ഞു എന്ന് അനുഭവപ്പെട്ടതിനാൽ, അവരിൽ വിശപ്പ് കുറഞ്ഞുവെന്നും, ഭക്ഷണ ഉപഭോഗം അതിലൂടെ കുറയ്ക്കുവാൻ സാധിച്ചു എന്നും പഠനം വ്യക്തമാക്കി.
മേത്തി അഥവാ ഉലുവയ്ക്ക് വിശപ്പ് അടിച്ചമർത്താൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്നും ഈ ഔഷധ ഗുണമുള്ള സസ്യം പതിവായി കഴിക്കുന്നവരിൽ അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും മേൽപ്പറഞ്ഞ പഠനങ്ങൾ സൂചിപ്പിക്കുന്നു.
നല്ല ആരോഗ്യത്തിന് ഇഞ്ചി – കുരുമുളക് വെള്ളം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how does fenugreek help you lose weight
Malayalam News from malayalam.samayam.com, TIL Network