കൊച്ചി> 2018 ലെ പ്രളയസമയത്ത് നടത്തിയ സന്നദ്ധപ്രവർത്തനങ്ങളുടെ പേരിൽ ‘പ്രളയം സ്റ്റാർ’ എന്ന വിളി തന്നെ ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് നടൻ ടൊവിനോ തോമസ്. പ്രളയം സ്റ്റാർ എന്ന് വിളിക്കുന്നതിന് ഞാൻ എന്ത് തെറ്റാണ് ചെയ്തത്. ആദ്യമൊക്കെ തമാശകൾ ആസ്വദിച്ചു. പിന്നെ വിഷമം തോന്നി. അതിന് ശേഷം ഞാൻ കാര്യമായി പുറത്തിറങ്ങിയില്ലെന്നും ടോവിനോ പറഞ്ഞു.
ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങി പോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്. മഴ നിൽക്കുമെന്നോ ജീവിതം പഴയപടിയാകുമെന്നോ ആ സമയത്ത് ഞാൻ ചിന്തിച്ചിരുന്നില്ല. ചാവാൻ നിൽക്കുന്ന നേരത്ത് പി.ആർനെ പറ്റി ചിന്തിക്കാനുള്ള ദീർഘവീക്ഷണമോ ബുദ്ധിയോ എനിക്കില്ലായിരുന്നെന്നും ടോവിനോ പറഞ്ഞു. സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന “2018 എവരി വൺ ഈസ് ഹീറോ” എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് നടൻ മനസ്സുതുറന്നത്.
പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു. ചിത്രം ഏപ്രിൽ 21 ന് റിലീസ് ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..