അവധി ദിവസങ്ങൾ കിട്ടുമ്പോൾ പോയി വരാവുന്ന രാജ്യങ്ങൾ തന്നെയാണ് ഇവയെല്ലാം. ആഴ്ചയിലെ രണ്ട് ദിവസത്തെ അവധിയും കൂടെ ഒരു ദിവസം അവധിയും എടുത്താൽ ഒരാഴ്ച വേണമെങ്കിൽ ഒരോ വിദേശ രാജ്യങ്ങൾ കറങ്ങി വരാൻ സാധിക്കും. അവധിക്കാലം ആഘോഷമാക്കാൻ ഈ യാത്ര തന്നെ മതിയാകും.
വിചിത്രമായ പേടികൾ | Phobias | Fear |
Also Read: യാത്രക്കാരന്റെ ലഗേജിനെക്കുറിച്ച് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ക്ക് സംശയം തോന്നി; പരിശോധിച്ചപ്പോൾ ബാഗുകള്‍ നിറയെ പാന്‍മസാല; പ്രവാസി യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍
ഓൺ അറൈവൽ വിസ ലഭിക്കുന്ന രാജ്യങ്ങൾ ഇവയാണ്
ഇന്തൊനീഷ്യ, മൊറീഷ്യസ്, മോണ്ടിനെഗ്രോ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ്, അസർബൈജാൻ, ബ്രൂണയ്, അർമീനിയ, മലേഷ്യ, സിംഗപ്പൂർ, സെയ്ഷൽസ്, ജോർജിയ, കിർഗിസ്ഥാൻ, മാലദ്വീപ്.
സമ്പന്നരുടെ ആഗോള പട്ടിക; ഒന്നാമത് എം.എ യൂസഫലി
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഫോബ്സ് മാസികയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ആഗോള തലത്തില്‍ 2640 പേരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 269 പേർ പട്ടികയിൽ ഇടം പിടിച്ചു. പട്ടികയിൽ ഒന്‍പത് മലയാളികൾ ആണ് ഇടം പിടിച്ചിരിക്കുന്നത് .
അതിസമ്പന്നരുടെ പട്ടികയിലെ മലയാളികളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്മാന് എം.എ യൂസഫലി. 5.3 ബില്യന്‍ ഡോലറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ലോക റാങ്കിങ്ങില്‍ 497-ാം സ്ഥാനം ആണ് അദ്ദേഹത്തിനുള്ളത്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് ആണ് രണ്ടാമത് എത്തിയിരിക്കുന്നത്. 3.2 ബില്യന്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആര്.പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള ആണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.
211 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനം. ലൂയി വിറ്റന്, സെഫോറ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് ഇദ്ദേഹം. 180 ബില്യന്‍ ആസ്തിയുള്ള ഇലോണ്‍ മസ്ക് ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 114 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനം.
ഇന്ത്യയില്‍ നിന്നുള്ള ധനികരിൽ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. 83.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ഇതോടെ അംബാനിക്ക് സ്വന്തമായിരിക്കുന്നത്. 4 7.2 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്തുള്ളത്.
Read Latest Gulf News and Malayalam News