പുല്പള്ളി: സ്വാതന്ത്ര്യ സമര സേനാനിയും റിട്ട. അധ്യാപകനുമായ പരേതനായ കടയപ്രത്ത് ദാമോദരന്‍ നമ്പ്യാരുടെ ഭാര്യ കെ.കെ. സരോജിനിയമ്മ (90) അന്തരിച്ചു. ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ സഹോദരിയാണ്.
മക്കള്‍: പരേതയായ കെ.കെ. നിര്‍മല (ചെറുവത്തൂര്‍), കെ.കെ. ബലരാമന് (റിട്ട. അസി. എഡിറ്റര്‍ മാതൃഭൂമി, കോഴിക്കോട്), കെ.കെ. മുരളീധരന് (പ്രൊഡക്ഷന്‍ ഡിസൈനര്‍, ബോളിവുഡ് സിനിമ), മരുമക്കള്‍: ജയറാം പ്രകാശ് (റിട്ട. സെയില്‍സ് ടാക്സ് ഓഫീസര്‍), വി.ആര്. അനിത (കൗണ്‍സലര്‍, അന്വേഷി), ഗീതാഞ്ജലി റാവു (ആനിമേഷന്‍ സിനിമകളുടെ സംവിധായിക). സഹോദരി: പരേതയായ കെ.കെ. അമ്മാളുഅമ്മ. ശവസംസ്കാരം ചൊവ്വാഴ്ച 12-ന് വീട്ടുവളപ്പില്‍.