1. ലോക്സഭാ തെരഞ്ഞെടുപ്പിലോ നിയമസഭാ തെരഞ്ഞെടുപ്പിലോ കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ ആകെ പോൾ ചെയ്ത വോട്ടുകളുടെ ആറ് ശതമാനമെങ്കിലും ലഭിച്ചിരിക്കണം. കൂടാതെ നാല് ലോക്സഭാ സീറ്റ് നേടുകയും വേണം.
വീട് കുത്തിത്തുറന്ന് കവർച്ച
2. ലോക്സഭയിലെ മൊത്തം സീറ്റിന്റെ രണ്ട് ശതമാനമെങ്കിലും ഒരു പാർട്ടി നേടിയിരിക്കണം. പാർട്ടിയുടെ സ്ഥാനാർത്ഥികൾ കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കണം.
3. കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിക്കപ്പെട്ടിരിക്കണം.
ദേശീയ പാർട്ടി പദവി നഷ്ടമായാൽ മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം ഉപയോഗിക്കാൻ സാധിക്കില്ല. ദേശീയ പാർട്ടി പദവി നഷ്ടമായ തൃണമൂൽ കോൺഗ്രസ് കർണാടകയിൽ മത്സരിച്ചാൽ പാർട്ടി ചിഹ്നം ലഭിക്കില്ല.
എഎപി ഇനി ദേശീയ പാർട്ടി; എൻസിപിക്കും തൃണമൂലിനും സിപിഐയ്ക്കും പദവി നഷ്ടമായി
അതേസമയം, ബിജെപി, കോൺഗ്രസ്, ബിഎസ്പി, സിപിഎം, എൻപിപി, എഎപി എന്നീ പാർട്ടികൾക്ക് മാത്രമാണ് നിലവിൽ ദേശീയ പാർട്ടി പദവിയുള്ളത്. എൻസിപിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം പരിഗണിച്ച് നാഗാലാൻഡിലും മേഘാലയ എന്നിവിടങ്ങളിൽ സംസ്ഥാന പാർട്ടി പദവി നൽകിയിട്ടുണ്ട്. നാഗാലാൻഡിലെ ലോക് ജനശക്തി പാർട്ടി (റാം വിലാസ്), മേഘാലയിലെ വോയ്സ് ഓഫ് പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത്ത എന്നീ പാർട്ടികൾക്കും സംസ്ഥാന പാർട്ടി പദവി ലഭിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റപ്പെടുന്ന ഗാന്ധിയും മുഗൾ ചരിത്രവും
ഉത്തർപ്രദേശിലെ രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി), ആന്ധ്രാ പ്രദേശിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), പശ്ചിമ ബംഗാളിലെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), മണിപ്പൂരിലെ പീപ്പിൾ ഡെമോക്രാറ്റിക് അലയൻസ് (പിഡിഎ), പുതുച്ചേരിയിലെ പട്ടാളി മക്കൾ കക്ഷി (പിഎംകെ), മിസോറാമിലെ മിസോറാം പീപ്പിൾസ് കോൺഫറൻസ് എന്നീ പാർട്ടികൾക്ക് സംസ്ഥാന പാർട്ടി പദവി നഷ്ടമായി.