പ്രായമായവര്‍ ഡൈ ചെയ്ത് നടന്നാലും ചെറുപ്പക്കാരിലുണ്ടാകുന്ന മുടിയിലെ നര മറയ്ക്കാന്‍ പലര്‍ക്കും ഡൈ ഉപയോഗിക്കാന്‍ മടിയാണ്. ഇവര്‍ക്ക് എന്നാല്‍, വീട്ടില്‍ തന്നെ ഉപയോഗിക്കാവുന്നതും തികച്ചും പ്രകൃതിദത്തമായ രീതിയില്‍ തയ്യാറാക്കാവുന്നതുമായ ഒരു ഹെയര്‍ ഡൈ ഓയിലാണ് പരിചയപ്പെടുത്തുന്നത്.
പൊതുവില്‍ നമ്മള് തയ്യാറാക്കുന്ന എണ്ണയ്ക്ക് നിരവധി ചേരുവകള്‍ പലപ്പോഴും ആവശ്യമായി വരാറുണ്ട്. എന്നാല്‍, ഇത് തയ്യാറാക്കാന്‍ രണ്ടേ രണ്ട് ചേരുവകള്‍ മാത്രം മതി. നല്ല കടുകെണ്ണയും നെല്ലിക്കയും ഉണ്ടെങ്കിലും സംഭവം റെഡിയാണ്.
തയ്യാറാക്കാം
ഇത് തയ്യാറാക്കാന്‍ വേണ്ടത് 10 നെല്ലിക്കയും അതുപോലെ, ആവശ്യത്തിന് നല്ല കടുകെണ്ണയുമാണ്. 10 നെല്ലിക്കയെടുത്ത്, അതിന്റെ കുരുകളഞ്ഞ് ചെറുതാക്കി നുറുക്കി വെക്കുക. ഈ സമയത്ത് അടുപ്പില്‍ കടുകെണ്ണ ഒഴിച്ച് നന്നായി ചൂടാക്കി എടുക്കണം. ഇത് ചൂടാക്കാന്‍ വീട്ടില്‍ കാസ്റ്റ് അയേണ്‍ ചീനചട്ടി ഉണ്ടെങ്കില്‍ അത് എടുക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും.
എണ്ണ നന്നായി ചൂടായി വരുമ്പോള്‍ ഇതിലേയ്ക്ക് നുറുക്കി വെച്ചിരിക്കുന്ന നെല്ലിക്ക ഇട്ട് കൊടുക്കണം. നന്നായി മൂക്കണം. നെല്ലിക്കയുടെ നിറം കറുപ്പാകുന്നത് വരെ ഇത് ചൂടക്കി കൊടുക്കണം.
നെല്ലിക്ക നന്നായി കറുപ്പ് നിറത്തിലേയ്ക്ക് എത്തുന്ന സമയത്ത് ഇത് തീയില്‍ നിന്നും മാറ്റി വെക്കുക. അതിന് ശേഷം ഇതിനുള്ളില്‍ കറുപ്പ് നിറത്തില്‍ കിടക്കുന്ന നെല്ലിക്ക എണ്ണയിലേയ്ക്ക് പൊടിച്ച് ഇട്ട് മിക്സ് ചെയ്യണം.
ഉപയോഗിക്കേണ്ട വിധം
ഈ എണ്ണ എടുക്കുമ്പോള്‍ നന്നായി മിക്സ് ചെയ്ത് വേണം എടുക്കാന്‍. എന്നാല്‍ മാത്രമാണ് പൊടിച്ചിട്ട നെല്ലിക്കയും മിക്സ് ആവുകയുള്ളൂ. അതിന് ശേഷം ഇത് ഒരു ചെറിയ പാത്രത്തില്‍ ആവശ്യത്തിനുള്ള എണ്ണ ഒഴിക്കുക. ഇത് നടുക്കത്തെ മുന്ന് വിരലുകള്‍ മുക്കി നരയുള്ള മുടിയിലും അതുപോലെ, മുടിയുടെ എല്ലാഭാഗത്തും പുരട്ടണം.
മുടിയുടെ വേര് മുതല്‍ മുടിയുടെ അറ്റം വരെ പുരട്ടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒരിക്കലും തലയോട്ടിയില്‍ ആകരുത്. ഇത്തരത്തില്‍ കുളിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തലയില്‍ പുരട്ടിയതിന് ശേഷം മുടി കെട്ടി വെക്കണം. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ചെയ്ത് മുടി വൃത്തിയാക്കി എടുക്കാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് മൂന്ന് വട്ടം അടുപ്പിച്ച് ചെയ്താല്‍ നല്ല ഫലം ലഭിക്കും.
കടുകെണ്ണ മുടിയ്ക്ക് നല്ലതാകുന്നത് എങ്ങിനെ?
കേരളത്തില്‍ പൊതുവില്‍ കടുകെണ്ണ പാചകത്തിനായി ഉപയോഗിക്കാറില്ലെങ്കിലും ഇന്ത്യയുടെ നോര്‍ത്ത് സൈഡിയേക്ക് പോകുമ്പോള്‍ അവിടെ പാചകത്തിന് കൂടുതലും ഉപയോഗിക്കുന്നത് കടുകെണ്ണയാണ്. നിരവധി ആരോഗ്യ ഗുണങ്ങളും അതുപോലെ തന്നെ സൗന്ദര്യ ഗുണങ്ങളും കടുകെണ്ണയില്‍ അടങ്ങിയിട്ടുണ്ട്.
തലയിലെ താരന് നീക്കം ചെയ്യുന്നതിനും അതുപോലെ, മുടി കൊഴിച്ചില്‍ അകറ്റാനും മുടിയ്ക്ക് നല്ല മോയ്സ്ച്വര്‍ ടെക്സ്ച്വര്‍ നല്‍കാനും കടുകെണ്ണ നല്ലതാണ്. കടുകെണ്ണയില്‍ ആന്റിഓക്സിഡന്റ്സ്, സെലേനിയം, മിനറല്‍സ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ അകാലനര ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.
അതുപോലെ, മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനും മുടി നല്ലപോലെ വളരുന്നതിനും കടുകെണ്ണയിലെ പ്രകൃതിദത്ത ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.
നെല്ലിക്ക നല്കുന്ന കേശ സംരക്ഷണം
മുടിയിലെ പിച്ച് ലെവല്‍ ബാലന്‍സ് ചെയ്യുന്നതിനും ഇത് താരന് വരാതിരിക്കാനും മുടി നരയ്ക്കാതിരിക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുപോലെ, ശരീരത്തിലെ പിത്തം കൂടുമ്പോഴാണ് മുടിയ്ക്ക് നര വരുന്നത്. ഇത് കുറയ്ക്കാന്‍ നെല്ലിക്ക വളരെയധികം സഹായിക്കുന്നുണ്ട്.
അതിനാല്‍ തന്നെ മുടിയിലെ നര കുറയ്ക്കാനും മുടിയ്ക്ക് നല്ല കറുപ്പും നല്‍കാനും ഇത് സഹായിക്കുന്നു. ഇത് കൂടാതെ മുടി നരയ്ക്കുന്നത് കുറയ്ക്കാനും മുടി കൊഴിച്ചില്‍ അകറ്റി മുടി നല്ലപോലെ വളരുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
Also Read: തുളസിയും ചെത്തിയും ഇട്ട് കാച്ചുന്ന ഈ എണ്ണ മുടിയെ കറുപ്പിക്കുന്നത് ഇങ്ങനെ
ശ്രദ്ധിക്കേണ്ട കാര്യം
നമ്മള് പല ഹെയര്‍ പാക്കുകളും ഹെയര്മാസ്ക്കുകളും ഓയിലും ഉപയോഗിച്ചാലും മുടിയിലെ നര മാറ്റാന്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതില്‍ പ്രാധാനപ്പെട്ടതാണ് ആഹാരം. അതുപോലെ, നല്ലപോലെ വെള്ളം കുടിക്കണം. മുടി നന്നായി പരിപാലിക്കണം. മുടി അമിതമായി വെയില് കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഈ വേനല്‍കാലത്ത് മുടി വെയില് ഏല്ക്കുമ്പോള് അത് നര വീഴുന്നതിനും കാരണമാകുന്നുണ്ട്.
Disclaimer: മേല്‍ പറഞ്ഞിരിക്കുന്നത് തികച്ചും പ്രകൃതിദത്തമായ മാര്‍ഗ്ഗമാണ്. ഇതിലെ ഏതെങ്കിലും ചേരുവകള്‍ നിങ്ങള്‍ക്ക് അലര്‍ജി ഉണ്ടെങ്കില്‍ ഉപയോഗിക്കരുത്.
English Summary: Gooseberry for Black Hair