87762445
ഭക്ഷണ ശേഷം വയറ്റില്‍ പാന്റ്സ് പോലുള്ള വസ്ത്രങ്ങള്‍ വളരെ ടൈറ്റായി ധരിയ്ക്കുന്നതും ബെല്‍റ്റ് ധരിയ്ക്കുന്നതുമെല്ലാം ഒഴിവാക്കുക. വയര്‍ മുറുകിയിരിയ്ക്കുന്നത് പുളിച്ചുതികട്ടല്‍, ഗ്യാസ്, അസിഡിറ്റി പോലുള്ള പല പ്രശ്നങ്ങളുമുണ്ടാകാന്‍ കാരണമാകുന്നു.
വയറിന്, വയറ്റിനുള്ളിലെ അവയവങ്ങള്‍ക്കും കൂടുതല്‍ മര്‍ദമേല്‍പ്പിയ്ക്കുന്ന രീതിയാണ് ഇത്തരത്തിലെ വരിഞ്ഞു മുറുക്കല്‍ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നത്.
വ്യായാമം
ഇതു പോലെ തന്നെ ഭക്ഷണശേഷം ഉടന്‍ വ്യായാമം ചെയ്യരുത്. ഇത് ആരോഗ്യകരമായ ശീലമല്ല. ഇത് ദഹനത്തെ ദോഷകരമായി ബാധിയ്ക്കുന്നു. കാരണം ഭക്ഷണം ദഹിയ്ക്കാനാവശ്യമായ ഊര്‍ജം വ്യായാമം ചെയ്യാന്‍ വേണ്ടിക്കൂടി ഉപയോഗിയ്ക്കപ്പെടുന്നു.
ഇതാണ് ദഹനത്തെ ഇത് ദോഷകരമായി ബാധിയ്ക്കുന്നത്. ഭക്ഷണം കഴിയ്ക്കുന്നതിന് മുന്‍പായോ അല്ലെങ്കില്‍ അര മണിക്കൂറെങ്കിലും കഴിഞ്ഞോ മാത്രം വ്യായാമം ചെയ്യുക.
ജ്യൂസ്
ഭക്ഷണം കഴിച്ചയുടന്‍ തന്നെ ജ്യൂസ് കുടിയ്ക്കരുത്. കാരണം ജ്യൂസില്‍ എംറ്റി കലോറിയായി ഊര്‍ജമുണ്ട്. ഇത് ഭക്ഷണത്തിനൊപ്പം എത്തുന്നത് പെട്ടെന്ന് തടി വയ്ക്കാന്‍ കാരണമാകുന്നു. ഇതു പോലെ തന്നെ പ്രമേഹം, കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ വര്‍ദ്ധിയ്ക്കാനും ഇത് കാരണമാകുന്നു.
ഇതു പോലെ ഭക്ഷണശേഷം ഉടന്‍, ഭക്ഷണത്തോടൊപ്പം ചായ നല്ലതല്ല. ചായയിലെ വസ്തുക്കള്‍ നമ്മുടെ ശരീരം കാല്‍സ്യം, അയേണ്‍ എന്നിവ വലിച്ചെടുക്കുന്നത് തടയുന്നു. ഭക്ഷണത്തിന്റെ ഗുണം ഇല്ലാതാകുകയാണ് ചെയ്യുന്നത്.
പുക വലി
ഭക്ഷണ ശേഷം ഒരു പുകയെടുക്കുന്നവര്, അതായത് പുക വലിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ചിലര്‍ക്കിത് ഒരു ശീലം തന്നെയാണ്. ഭക്ഷണത്തിന്റെ തൃപ്തി വരാന്‍ ഇത് കൂടിയേ തീരൂ. ഇത്തരം ശീലമുള്ള പലരേയും നാം കാണാറുമുണ്ട്.
എന്നാല്‍ ഇത് ദോഷകരമായ ഒരു ശീലമാണ്. പുകവലിയേ ദോഷകരമാണ്. എന്നാല്‍ ഭക്ഷണ ശേഷം പുകവലിയ്ക്കുന്നത് കൂടുതല്‍ ദോഷകരവുമാണ്. നാം എടുക്കുന്ന പുകയില്‍ 30 ശതമാനം ആമാശയത്തിലേയ്ക്ക് വലിച്ചെടുക്കപ്പെടുന്നു. ഇത് ദഹനക്കേട്,അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ വരുത്തുന്നു.