ചെറിയ പെരുന്നാള്‍ ആഘോഷിക്കാൻ വേണ്ടിയാണ് ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകാൻ ദുബായ് ഭരണാധികാരി തീരുമാനിച്ചത്. നീണ്ട അവധിക്കാലം ആഘോഷിക്കാൻ വേണ്ടി പലരും യാത്രക്കായി തയ്യാറെടുക്കുന്നുണ്ട്. അപ്പോഴാണ് ഇത്തരത്തിലൊരു തീരുമാനവുമായി ഭരണാധികാരി എത്തിയിരിക്കുന്നത്.
മാര്‍ച്ച് 23നാണ് റമദാന് വ്രതാനുഷ്ഠാനം തുടങ്ങിത്. 29 നോമ്പുകള്‍ പൂര്‍ത്തിയായ ദിവസം മാസം കാണുകയാണെങ്കിൽ പിറ്റേ ദിവസം പെരുന്നാൾ ആയിരിക്കും. അല്ലെങ്കിൽ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം ചെറിയ പെരുന്നാൾ ആഘോഷിക്കാൻ സാധിക്കും. കണക്കുകൂട്ടലുകള്‍ പ്രകാരം റമദാനില്‍ 29 ദിവസം മാത്രമേ ഉണ്ടാകൂ എന്ന തരത്തിൽ ചില ചർച്ചകൾ നടക്കുന്നുണ്ട്. എന്ത് തന്നെ ആയാലും പൗരൻമാർക്ക് യാത്ര പോകാൻ വേണ്ടി ശമ്പളം നേരത്തെ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
സൈനികനെ മർദ്ദിച്ച സംഭവം; കേസ് അട്ടിമറിക്കാൻ ശ്രമം
Also Read: മാതാവിനൊപ്പം ഉംറക്കെത്തി; കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു
കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂൾ ഹൈടെക് മന്ദിരം ഉദ്ഘാടനം ഏപ്രിൽ 13ന്
കോട്ടയം: കൊമ്പുകുത്തി ഗവ. ട്രൈബൽ ഹൈസ്കൂളിൽ സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ഉപയോഗിച്ചു നിർമിച്ച ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 13ന് വൈകിട്ടു നാലുമണിക്ക് വിദ്യാഭ്യാസ തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. കൊമ്പുകുത്തി സ്കൂൾ ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷനായിരിക്കും.
ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുമരാമത്ത് കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി. ലൈജു റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥി ആവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രജീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്.
പുഷ്പമണി, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ. അനുപമ, കാഞ്ഞിരപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രൻ, കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജാൻസി സാബു, ഗ്രാമപഞ്ചായത്തംഗം ലത സുശീലൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ഐ.ടി.ഡി.പി. ജില്ലാ പ്രോജക്ട് ഓഫീസർ കെ.ജി. മോളിക്കുട്ടി, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിൻസിപ്പൽ ആർ. പ്രസാദ്, കാഞ്ഞിരപ്പള്ളി ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. റസിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്. ഷൈലജ, ഹെഡ്മിസ്ട്രസ് ഷീനാ കളത്തിങ്കൽ, വി.പി. മിനി, മെറീന തോമസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. രാജേഷ്, കെ.ബി. സുജി, കെ.ബി. രാജൻ, ജോയി പുരയിടം, സി.കെ. രഘുനാഥൻ, പി.കെ. സുധീർ. വി.എം. വിശ്വനാഥൻ, ഇ.കെ. മധു സംഘടനാപ്രതിനിധികളായ വിൻസി മനോജ്, കെ.ആർ. സെയ്ൻ, പ്രീതി ജോയ്, ഒ.ബി. ഷാജി, കെ.കെ. സജിമോൻ, വി.ജെ. റെജി, വി.എം. സുരാജ്, സിബിച്ചൻ കെ.കെ. പി.ടി. ഷെജിമോൻ എന്നിവർ പ്രസംഗിക്കും.
Read Latest Gulf News and Malayalam News