ഉംറക്ക് പോകുമ്പോൾ ഖുലൈസ് എന്ന സ്ഥലത്ത് വെച്ച് പാകിസ്താനി ഓടിച്ചിരുന്ന ഹെവി ഡൈന ഇവർ സഞ്ചരിച്ച റെന്റ് എ കാറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇസ്മായിലിനെ കൂടാതെ നാല് മലയാളികളും അപകടത്തിൽപ്പെട്ടിരുന്നു. എന്നാൽ അവരുടെ പരിക്കുകൾ ഗുരുതരമല്ല. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇസ്മായിൽ ആണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.
സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതി പൂർത്തിയാക്കി ഷാജഹാൻ |Quran
Also Read: ഒമാനിൽ കനത്ത മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
യാൻബു റോയൽ കമ്മീഷൻ ആശുപത്രിയിലെ എസ്എംഇഎച്ച് കോൺട്രാക്റ്റിംഗ് കമ്പനി ജീവനക്കാരൻ ആയിരുന്നു ഇസ്മായിൽ. ക്ലീനിംഗ് ജോലിയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പിതാവ് മുഹമ്മത് പേവുംകാട്ടിൽ , മാതാവ് ഫാത്തിമ. ഭാര്യ: റൈഹാനത്ത് ,രണ്ട് ചെറിയ പെൺകുട്ടികൾ. 4 സഹോദരങ്ങൾ ആണ് ഇസ്മായിലിനുള്ളത്.
ജിദ്ദ നവോദയ യാൻബു ഏരിയയിലെ റോയൽ കമ്മീഷൻ യൂണിറ്റിലെ സജീവ മെമ്പറായിരുന്ന ഇസ്മായിൽ. ആശുപത്രിയിൽ മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനും , നവോദയ യാൻബു ജീവകാരുണ്യ കൺ വീനർ സാക്കിർ ഏ.പി , സെക്രട്ടറി സിബിൽ ഡേവിഡ് , ആർ . സി യൂണിറ്റ് പ്രസിഡന്റ് മുനീർ ഹുസ്സൈൻ എന്നിവരുടെ നേതൃത്വത്തിൽ. ജിദ്ദാ നവോദയ കേന്ദ്രകമ്മറ്റി ഭാരവാഹികളും , ആശുപത്രിയിൽ നവോദയ ആരോഗ്യവേദി പ്രവർത്തകരും, മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇടത്പക്ഷ പ്രവർത്തകനായിരുന്ന മുഹമ്മത് ഇസ്മായിൽ.
Also Read:
ടാങ്കര്‍ ലോറി ഇടിച്ചു ഉണ്ടായ അപകടം, വലതു കാലിന്റെ മുട്ടിന് താഴെ നഷ്ടപ്പെട്ടു; പരിമിതികളെ അതിജീവിച്ച് ജബല്‍ നൂര്‍ മല കയറി ഇറങ്ങി ഷഫീഖ് പാണക്കാടന്
Read Latest Gulf News and Malayalam News