പോലീസ് സ്റ്റേഷനിൽവെച്ച് കുത്തി പരിക്കേൽപ്പിച്ചു, ഭാര്യയുടെ സുഹൃത്തിനെയാണ് കുത്തിയത്
ഓരോ സാഹചര്യത്തിൽ പറയപ്പെട്ട കാര്യങ്ങളാണ് അവ. സാഹചര്യങ്ങളെ മനസിലാക്കാനുള്ള ബൗദ്ധിക പക്വത പൊതുസമൂഹത്തിനുണ്ടെന്നും മാതൃഭൂമി ന്യൂസുമായി സംസാരിക്കുന്നതിനിടെ ബിഷപ്പ് പറഞ്ഞു. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവർ മറ്റ് പ്രത്യയ ശാസ്ത്രങ്ങളിൽ ഉണ്ട്. റബർ ബോർഡ് ചെയർമാനുമായി നടന്ന കൂടിക്കാഴ്ചയിൽ വിശദമായ ചർച്ച നടന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം കൈപ്പടയിൽ ഖുർആൻ എഴുതി പൂർത്തിയാക്കി ഷാജഹാൻ |Quran
വിചാരധാരയിൽ ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് വിലയിരുത്തുന്നതെന്ന് സിപിഎം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് തലശേരി അതിരൂപത ബിഷപ്പ് വിഷയത്തിൽ നിലപാട് ആവർത്തിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്രിസ്ത്യൻ വിഭാഗത്തെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി.
കഴിഞ്ഞ ദിവസം ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എ പി അബ്ദുല്ലക്കുട്ടി, എൻ ഹരിദാസ് എന്നിവർ തലശേരി ബിഷപ്പിനെ കണ്ടിരുന്നു. ഈസ്റ്റർ ദിവസം പ്രധാനമന്ത്രി മോദി ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ എത്തി ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കോട്ടൂർ, ഹരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണക്കുളങ്ങര തുടങ്ങിയവരെ കണ്ടിരുന്നു.
കണ്ണുവെട്ടിക്കുന്ന നിയമ ലംഘനം പിടികൂടുന്ന ക്യാമറകൾ കണ്ണടച്ചിട്ട് ഒരു വർഷം; പാഴാകുന്നത് കോടികൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദിവസങ്ങൾക്ക് മുൻപ് കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെൻ്റ് പ്രധാനമന്ത്രിയുടെ ഒഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ ഒപ്പമുണ്ടായിരുന്നു.
Read Latest Kerala News and Malayalam News