മനാമ > ബഹറൈന്‍ കേരളീയ സമാജം ബാല കലോത്സവത്തിന് 11ന് ചൊവ്വാഴ്ച തിരിതെളിയും. ഉദ്ഘാടനം വൈകിട്ട് എഴ് സമാജം ഡി.ജെ ഹാളില്‍ നടക്കും.
ബകെ എസ്- ജിസിസി കലോത്സവത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടക സമിതി അറിയിച്ചു. വ്യക്തിഗത – ഗ്രൂപ്പ് ഇവന്റുകളിലായി ആയിരത്തോളം കുട്ടികള്‍ നൂറിലധികം മത്സര ഇനങ്ങളില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ള, സമാജം ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍. വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്,കലോത്സവം ജനറല്‍ കണ്‍വീനര്‍ ബിനു വേലിയില്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസക്കാലമായി നടന്നു വരുന്ന രജിസ്ട്രേഷന് അവസാനിച്ചു. ചൊവ്വാഴ്ച മത്സരങ്ങള്‍ ആരംഭിക്കും.
കുട്ടികളുടെ കലാഭിരുചികള്‍ മനസ്സിലാക്കാനും മികച്ച പ്രതിഭകളെ കണ്ടത്താനുമായി നടത്തുന്നകലോത്സവത്തില് പ്രധാന ഇനങ്ങളായ നൃത്ത സംഗീത മത്സരങ്ങള്‍ ഈദ് അവധി ദിനങ്ങളിലായി പത്തോളം സ്റ്റേജുകളിലായി നടക്കും. വിധികര്‍ത്താക്കളായി കേരളത്തില്‍ നിന്നടക്കം പ്രമുഖര്‍ എത്തും.
മത്സരങ്ങള്‍ വീക്ഷിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനുമായിപൊതു ജനങ്ങള്‍ക്കും പ്രവേശനം ഉണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..