രാധേശ്യാമിന്റെ മകൻ രവിയും മോണിക്കയും വീടിന്റെ ഒന്നാം നിലയിലായിരുന്നു താമസം. എന്നാൽ അവർ ആരും ഒന്നും അറിയിഞ്ഞിട്ടില്ലെന്നായിരുന്നു മൊഴി നൽകിയത്. രാത്രി പത്തരയോടെയാണ് അവസാനമായ് മക്കൾ മാതാപിതാക്കളെ കണ്ടതെന്നും പോലീസിന് മൊഴി നൽകി. എന്നാൽ മരുമകളെ പ്രത്യേകം ചോദ്യം ചെയ്തതോടെയാണ് സംഭവം വെളിച്ചത്തായത്. മരുകളും കാമുകനും സുഹൃത്തും ചേർന്നായിരുന്നു ദമ്പതികളെ കൊലപ്പെടുത്തിയത്.
Also Read: പോലീസ് സ്റ്റേഷനിൽവെച്ച് കുത്തി പരിക്കേൽപ്പിച്ചു, ഭാര്യയുടെ സുഹൃത്തിനെയാണ് കുത്തിയത്
രാധേശ്യാമിന്റെ പുരയിടത്തിന്റെ ഒരുഭാഗം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിൽപ്പന നടത്തിയിരുന്നു. ഇതിന്റെ പണമായിരുന്നു പ്രതികളുടെ ലക്ഷ്യം. ഞായറാഴ്ച രാത്രി 7 മണിയോടെ, മോണിക്ക തന്റെ കാമുകനെയും മറ്റൊരാളെയും വീടിന്റെ ടെറസിൽ ഒളിപ്പിക്കുകയായിരുന്നു. തുടർന്ന് രാത്രി വൃദ്ധ ദമ്പതികളുടെ മുറിയിലെത്തി കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന് നൽകിയ മൊഴി.
Also Read: പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് 9ഉം 7ഉം വയസുള്ള കുട്ടികൾ
ഞായറാഴ്ച രാത്രി 10.30നാണ് ദമ്പതികളുടെ മകൻ രവി മാതാപിതാക്കളെ അവസാനമായി കണ്ടത്. അതിന് ശേഷമായിരിക്കും കൊലപാതകം നടന്നതെന്നാണ് നിഗമനം. സംഭവത്തിൽ മരുകളെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനും സുഹൃത്തും ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണെന്നും പോലീസ് വ്യക്തമാക്കി.
Read Latest National News and Malayalam News