മഞ്ഞള്‍
മുഖ രോമങ്ങള്‍ നീക്കാന്‍ ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതില്‍ മഞ്ഞള്‍, കടലമാവ്, നാരങ്ങാനീര്, ചന്ദനപ്പൊടി എന്നിവ ഇതിന് പറ്റിയ മിശ്രിതക്കൂട്ടുകളാണ്. ഇവയെല്ലാം ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്താല്‍ തന്നെ ഗുണം ലഭിയ്ക്കും.
ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് പുരട്ടിയാല്‍ മതിയാകും. അടുപ്പിച്ച് ഒരു മാസം ചെയ്യുക തന്നെ വേണം. ഇത് രോമം കളയാന്‍ മാത്രമല്ല, ചര്‍മം തിളങ്ങാനും ചര്‍മത്തിന് ചെറുപ്പത്തിനുമെല്ലാം ഇതേറെ നല്ലതാണ്.
പഞ്ചസാര
പഞ്ചസാര മറ്റൊരു വഴിയാണ്. പഞ്ചസാരയില്‍ അല്പം നാരങ്ങാനീരും അല്പം വെളളവും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് ആറാഴ്ച ചെയ്താല്‍ ഗുണമുണ്ടാകും. തരികളുള്ള പഞ്ചസാരയെടുത്താല് മതിയാകും.
ഇത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് കഴുകിക്കളയാം. വല്ലാതെ വലിയ തരികളുള്ള പഞ്ചസാര വേണ്ട. ഇത് ചര്‍മ കോശങ്ങള്‍ക്ക് ദോഷം വരുത്തും.
തേനും നാരങ്ങാനീരും
അടുത്തത് തേനും നാരങ്ങാനീരും കലര്‍ത്തിയ മിശ്രിതമാണ്. ഇവ രണ്ടും കലര്‍ത്തി മുഖത്ത് പുരട്ടാം. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യാം. മുഖം പിന്നീട് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാവുന്നതാണ്. ഇത് മുഖ രോമങ്ങളെ നീക്കാന്‍ നല്ലതാണ്.
ഇത് അടുപ്പിച്ച് അല്പ കാലം ചെയ്യാം. മുഖത്തെ രോമം നീക്കാന്‍ മാത്രമല്ല, മുഖത്തിന് തിളക്കവും നിറവുമെല്ലാം നല്കാന് സഹായിക്കുന്ന ഒന്ന് കൂടിയാണ് ഈ പായ്ക്ക്.
ബ്രൊക്കോളി
മുഖരോമം വളരാന്‍ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ വലിയൊരു കാരണമാണ്. ഇതിനാല്‍ തന്നെ ഭക്ഷണ കാര്യത്തിലും ശ്രദ്ധ വേണം. സോയ ഇതില്‍ ഒന്നാണ്. ഇത് ഈസ്ട്രജന് സമ്പുഷ്ടമായതിനാല്‍ തന്നെ മുഖരോമം കളയാന്‍ നല്ലതാണ്. സോയ മില്‍ക്, സോയാ ചങ്ക്സ് എന്നിവയും നല്ലതാണ്.
ബാര്‍ലി, പയര്‍, പരിപ്പു വര്‍ഗങ്ങള്‍, ടോഫു, എള്ള്, നട്സ്, ഡ്രൈ ഫ്രൂട്സ്, വെളുത്തുള്ളി, റൈസ്ബ്രാന്‍ എന്നിവയെല്ലാം തന്നെ ഈസ്ട്രജന് വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.
കോളിഫ്ളവര്‍, ബ്രൊക്കോളി പോലുള്ള ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിയ്ക്കുന്നതും നല്ലതാണ്. വ്യായാമം ചെയ്യുന്നത് നല്ലതാണ്.