വാക്കുകൾ സിപിസി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലാണ് ജാക്കി ചാൻ പാർട്ടിയിൽ ചേരാൻ താൽപ്പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. ചടങ്ങിൽ വാർഷികാഘോഷങ്ങളുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് നടത്തിയ മുഖ്യപ്രഭാഷണത്തെക്കുറിച്ച് ചലച്ചിത്ര പ്രവർത്തകർ സംസാരിക്കുകയും അവരുടെ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നടനും സംവിധായകനുമായ ജാക്കി ചാൻ സിപിസിയെക്കുറിച്ചുള്ള തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്ക് കാണാം
“ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്ക് കാണാൻ കഴിയും” എന്ന് പറഞ്ഞുകൊണ്ടാണ് ജാക്കി ചാൻ തന്റെ മനസ് തുറന്നത്. അവർ പറഞ്ഞതും വാഗ്ദാനം ചെയ്തതുമായ കാര്യങ്ങൾ അവർ നൽകിയെന്നും സിപിസിയില്‍ അംഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നുമാണ് ചടങ്ങിൽ താരം പറഞ്ഞത്.
സിപിപിസിസി അംഗം
PHOTO: Jackie Chan/ Facebok
വര്‍ഷങ്ങളായി സിപിസിയുടെ അനുഭാവിയായ ജാക്കി ചാന് ചൈനീസ് പീപ്പീള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സില്‍(സിപിപിസിസി) അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013ലായിരുന്നു ഇദ്ദേഹം സിപിപിസിസിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത്.
ലോകമെമ്പാടും ആരാധകരുള്ള താരം
ലോകമെമ്പാടും ആരാകരുള്ള ജാക്കി ചാൻ ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്രങ്ങളിലൂടെ സിനിമാ ലോകം കീഴടക്കിയ വ്യക്തിയാണ്. സംവിധായകനായും കഴിവ് തെളിയിച്ചു. സിനിമകളിലൂട കുൻഫു എന്ന അയോധനകലയെ ജനപ്രീയമാക്കുന്നതിലും ജാക്കി ചാൻ വഹിച്ച പങ്ക് വലുതാണ്. 1960കളുടെ തുടക്കം മുതൽ സിനിമാ ലോകത്ത് സജീവമായ താരം 150ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : superstar jackie chan said he wanted to join the communist party of china
Malayalam News from malayalam.samayam.com, TIL Network