മഞ്ഞള്‍
ഇതില്‍ ഒന്നാണ് മഞ്ഞള്‍ ഉപയോഗിച്ചുള്ള വിദ്യകള്‍. മഞ്ഞള്‍ അരച്ചിടുന്നത് നല്ലതാണ്. ഇതല്ലാതെ മഞ്ഞളിനൊപ്പം ചില കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം ഗുണം നല്‍കും. തൊട്ടാവാടിയുടെ ഇലയും മഞ്ഞളും ചേര്‍ത്തരച്ച് ഇടാം.
പച്ചമഞ്ഞള്‍, വേപ്പിന്റെ എണ്ണ എന്നിവ ചേര്‍ത്തിടാം. കറ്റാര്‍ വാഴയുടെ നീരിനൊപ്പം പച്ചമഞ്ഞള്‍ കൂടി ചേര്‍ത്തരച്ച് ഇടാം. ഇത് ഗുണം നല്‍കും.
ചെറുനാരങ്ങ
ചെറുനാരങ്ങ മുറിച്ച് ഇതിനുള്ളില്‍ നഖാഗ്രാം ഇറയ്ക്കി വയ്ക്കുന്നത് ഏറെ നല്ലതാണ്. വിനാഗിരി ഇതിനുളള മറ്റൊരു വഴിയാണ്. ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വൈറ്റ് വിനെഗര്‍ തുടങ്ങിയവ ഉപയോഗിയ്ക്കാം. ഇവ വെള്ളത്തില്‍ കലര്‍ത്തി കാല് ഇതില്‍ ഇറക്കി വയ്കാം. ഗുണമുണ്ടാകും.
ദിവസവും ഇത് രണ്ടു നേരമെങ്കിലും അല്പദിവസങ്ങള് അടുപ്പിച്ച ചെയ്യാം. ഗുണമുണ്ടാകും. ഇതുപോലെ ആര്യവേപ്പില അരച്ചിടുന്നതും ഇത് മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്കുന്ന വഴികളാണ്.
വെളിച്ചെണ്ണ
ചില തരം എണ്ണകളും ഇതിനുള്ള നല്ല പരിഹാരമാണ്. ഇതില്വെളിച്ചെണ്ണ മികച്ചതാണ്. ഇത് പുരട്ടുന്നതും മഞ്ഞള്‍ ചേര്‍ത്ത് പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. കര്‍പ്പൂരം വെളിച്ചെണ്ണയില്‍ കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. ഇതു പോലെ കര്‍പ്പൂര തുളസി ഓയില്‍ കുഴിനഖത്തിന് നല്ല മരുന്നാണ്. ടീ ട്രീ ഓയില്‍ കുഴിനഖം മാറാന്‍ ഗുണം നല്കുന്ന ഒന്നാണ്. കറുവാപ്പട്ടയുടെ ഓയില്‍ മറ്റൊരു വഴിയാണ്. ഇതെല്ലാം നഖത്തില്‍ പുരട്ടാം.
വേപ്പെണ്ണ പുരട്ടുന്നതും നല്ലതാണ്. ഇതില്‍ മഞ്ഞള്‍ പോലുള്ളവ കൂടി വേണമെങ്കില്‍ ചേര്‍ത്ത് പുരട്ടാം.
മയിലാഞ്ചിയുടെ ഇല
മയിലാഞ്ചിയുടെ ഇല ഇതിനുളള മറ്റൊരു പരിഹാരമാണ്. ഇത് അരച്ച് ഇതില്‍ നാരങ്ങാനീര് ചേര്‍ത്ത് കുഴിനഖമുള്ള ഭാഗത്ത് പുരട്ടാം. മഞ്ഞള്‍ ചേര്‍ത്തും ഇടാം. തുളസിയിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും വെറ്റിലയിട്ട് കാച്ചിയ എണ്ണ പുരട്ടുന്നതും ഗുണം നല്‍കും.
ഇതു പോലെ കീഴാര്‍നെല്ലിയെടുത്ത് അരച്ച് ഇടുന്നത് ഗുണം നല്‍കും. വെളുത്തുള്ളി ഫംഗല്‍ ബാധകള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. വെളുത്തുള്ളി അരച്ചത് മഞ്ഞള്‍ ചേര്‍ത്ത് ഇടാം. ഇത് വിനെഗര്‍ ചേര്‍ത്തും ഇടാം. ഇതെല്ലാം അല്പനാളുകള് അടുപ്പിച്ച് ചെയ്താലാണ് ഗുണം ലഭിയ്ക്കുക.